ച​ല​ച്ചി​ത്രാ​സ്വാ​ദ​ന ക്യാ​ന്പ് സ​മാ​പി​ച്ചു
Saturday, May 18, 2019 12:23 AM IST
വൈ​ത്തി​രി: കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ച​ല​ച്ചി​ത്രാ​സ്വാ​ദ​ന ക്യാ​ന്പ് സ​മാ​പി​ച്ചു. ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​കെ. ശ്രീ​രാ​മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു. മി​ക​ച്ച ക്യാ​ന്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​നു​ള്ള 2000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് കെ.കാ​ർ​ത്തി​ക്കും നോ​റ മാ​ത്യൂ​സും ഏ​റ്റു​വാ​ങ്ങി.

സി​നി​മാ നി​ർ​മാ​ണ സാ​ങ്കേ​തി​ക​വിദ്യ ല​ളി​ത​വും എ​ല്ലാ​വ​ർ​ക്കും പ്രാ​പ്യ​വു​മാ​യ കാ​ല​മാ​ണി​ത്. സാ​മൂ​ഹി​ക​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളു​ള്ള സി​നി​മ​ക​ൾ നി​ർ​മി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. ലോ​ക​ത്തെ മ​ന​സി​ലാ​ക്കേ​ണ്ട പ്രാ​യ​മാ​ണ് കു​ട്ടി​ക​ളു​ടേ​ത്. ഈ ​പ്രാ​യ​ത്തി​ൽ മാ​ന​വി​ക​മാ​യ മൂ​ല്യ​ങ്ങ​ളി​ലൂ​ന്നി​യ സാ​മൂ​ഹി​ക​വീ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക​യും അ​തി​ന​നു​സ​രി​ച്ചു​ള്ള സി​നി​മ​ക​ൾ നി​ർ​മി​ക്കു​ക​യു​മാ​ണ് വേ​ണ്ട​തെ​ന്ന് വി.​കെ. ശ്രീ​രാ​മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വൈ​ത്തി​രി വൈ​എം​സി​എ ഗൈ​ഡ​ൻ​സ് സെ​ന്‍റ​റി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര​ന​ടി​യും അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യ സ​ജി​ത മ​ഠ​ത്തി​ൽ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി. ജി​ല്ല ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി പി. ​സു​രേ​ഷ്, ക്യാ​ന്പ് ഡ​യ​റ​ക്ട​റും ച​ല​ച്ചി​ത്ര നി​രൂ​പ​ക​നും അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യ മ​ധു ജ​നാ​ർ​ദ​ന​ൻ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ടൂ​റിം​ഗ് ടാ​ക്കീ​സ് സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ജെ. റി​ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 47 കു​ട്ടി​ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. മേ​യ് 11 മു​ത​ൽ 15 വ​രെ ന​ട​ന്ന അ​ഞ്ചു ദി​വ​സ​ത്തെ ക്യാ​ന്പി​ൽ താ​മ​സ​വും ഭ​ക്ഷ​ണ​വും സൗ​ജ​ന്യ​മാ​യി​രു​ന്നു. ച​ല​ച്ചി​ത്ര ച​രി​ത്രം, ആ​സ്വാ​ദ​നം, സാ​ങ്കേ​തി​ക​ത എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ക്യാ​ന്പ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്.