മ​ഴ​യി​ലും കാ​റ്റി​ലും ന​ട​വ​യ​ലി​ൽ വ്യാ​പ​ക നാ​ശം
Sunday, May 19, 2019 12:00 AM IST
ന​ട​വ​യ​ൽ: ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ​യി​ലും കാ​റ്റി​ലും മി​ന്ന​ലി​ലും ന​ട​വ​യ​ൽ മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം. വെള്ളിയാഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യ​ത്.
നെ​യ്ക്കു​പ്പ എ​കെ​ജി ജം​ഗ്ഷ​ൻ ആ​നി​ക്കാ​ട് ഷൈ​ല ജോ​ർ​ജി​ന്‍റെ വീ​ട് മി​ന്ന​ലേ​റ്റു ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. വീ​ടി​ന്‍റെ ത​റ ചി​ത​റി​ത്തെ​റി​ച്ചു. ഭി​ത്തി​ക​ൾ​ക്ക് വി​ള്ള​ൽ വീ​ണു. വ​യ​റിം​ഗ് ക​ത്തി​ന​ശി​ച്ചു. ടൗ​ണി​നു സ​മീ​പം സി​എം​സി കോ​ണ്‍​വ​ന്‍റി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ന​ഷ്ടം. മ​രം വീ​ണ് ചീ​ങ്ങോ​ട് കാ​നാ​പ​റ​ന്പി​ൽ ജോ​സി​ന്‍റെ പ്രാ​വ്, കാ​ട ഫാം ​ന​ശി​ച്ചു.

നി​ര​വ​ധി തോ​ട്ട​ങ്ങ​ളി​ൽ റ​ബ​റും വാ​ഴ​യും ക​മു​കും ഒ​ടി​ഞ്ഞു. മ​ര​ങ്ങ​ൾ വീ​ണ് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി, കേ​ബി​ൾ ടി​വി ബ​ന്ധ​വും താ​റു​മാ​റാ​യി. ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കു അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ന്പ​ള​ക്കാ​ട്: ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​ത്തെ കാ​റ്റി​ലും മ​ഴ​യി​ലും വെ​ണ്ണി​യോ​ട് തു​രു​ത്തി​യി​ൽ റ​ഷീ​ദി​ന്‍റെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. അ​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ. വാ​ർ​ഡ് മെം​ബ​ർ വി. ​അ​ബ്ദു​ൽ​നാ​സ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണു

കാ​വും​മ​ന്ദം: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണ് കാ​വും​മ​ന്ദം ക​ക്ക​ട്ടി​ൽ ഇ​ബ്രാ​ഹി​മി​ന്‍റെ വീ​ട് ത​ക​ർ​ന്നു. ആ​ള​പാ​യ​മി​ല്ല.