കു​ടും​ബ​ശ്രീ നേ​തൃ​ത്വ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Sunday, May 19, 2019 12:00 AM IST
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​തൃ​ത്വ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. സം​രം​ഭ​ക​നും പ്രാ​സം​ഗി​ക​നു​മാ​യ പി.​സി. മു​സ്ത​ഫ സം​രം​ഭ മേ​ഖ​ല​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​വു​ന്ന നി​ര​വ​ധി ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ഫ്ര​ഷ് ഫു​ഡ് ബി​സി​ന​സ് സ്ഥാ​പ​ക​നാ​യ ഇ​ദ്ദേ​ഹം ഐ​ക്യ​രാ​ഷ്‌്ട്രസ​ഭ​യി​ലും പ്രസംഗിച്ചി​ട്ടു​ണ്ട്. ബാം​ഗ്ലൂ​ർ ഐ​ഐ​എ​മ്മി​ൽ നി​ന്ന് എം​ബി​എ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി സ്വ​ന്ത​മാ​യി ഇ​ഢ​ലി, ദോ​ശ മാ​വ് ബി​സി​ന​സ് ആ​രം​ഭി​ച്ച് വി​ജ​യം കൈ​വ​രി​ച്ച​യാ​ളാ​ണ് മു​സ്ത​ഫ.
പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ൻ ഡ​യ​റ​ക്ട​ർ ആ​ശ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത, കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം മാ​നേ​ജ​ർ ദേ​വി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലെ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.