സ​മ​ഗ്ര ശു​ചീ​ക​ര​ണ യ​ജ്ഞം: ശേ​ഖ​രി​ച്ച​ത് 80 ട​ണ്‍ മാ​ലി​ന്യം
Sunday, May 19, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണത്തിന്‌റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം, ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സ​മ​ഗ്ര ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നു ശേ​ഖ​രി​ച്ച​ത് 80 ട​ണ്‍ അ​ജൈ​വ മാ​ലി​ന്യം.
മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ലി​ന്യം ശേ​ഖ​രി​ച്ച​ത്.
3,500 കി​ലോ​ഗ്രാം. പു​ൽ​പ്പ​ള്ളി (3,000), മു​ട്ടി​ൽ (2,400), പ​ന​മ​രം (2,100), ത​രി​യോ​ട് (1,200) എ​ന്നി​വ​യാ​ണ് കൂ​ടു​ത​ൽ അ​ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ച്ച മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ൾ.
അ​താ​തു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ മെ​റ്റീ​രി​യ​ൽ ക​ള​ക‌്ഷ​ൻ ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യം ഉ​ട​ൻ നീ​ക്കം ചെ​യ്യും.
25,000ത്തോ​ളം ആ​ളു​ക​ൾ സ​മ​ഗ്ര ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലെ എപിജെ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡിം​പി​ൾ മാ​ഗി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല​യി​ൽ കോ​ള​റ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി ഡി​എം​ഒ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.
ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​താ​യും ഡി​എം​ഒ അ​റി​യി​ച്ചു.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ ശ​ശി, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ്, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ ബി.​കെ. സു​ധീ​ർ കി​ഷ​ൻ, ശു​ചി​ത്വ​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‌ഡി​നേ​റ്റ​ർ എ.​കെ. രാ​ജേ​ഷ്, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.