അ​ടി​യ​ന്ത​രാ​വ​സ്ഥ പോ​രാ​ളി​ക​ളു​ടെ ജി​ല്ലാ സം​ഗ​മം 21ന്
Sunday, May 19, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ അ​ടി​യ​ന്ത​രാ​വ​സ്ഥ പോ​രാ​ളി​ക​ളു​ടെ സം​ഗ​മം 21നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു എം​ജി​ടി ഹാ​ളി​ൽ ചേ​രു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കു​ന്നേ​ൽ കൃ​ഷ്ണ​ൻ, സു​ലോ​ച​ന മീ​ന​ങ്ങാ​ടി, ടി.​വി. വി​ജ​യ​ൻ, എ.​എ​ൻ. സ​ലിം​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
അ​ടി​യ​ന്ത​രാ​വ​സ്ഥ ത​ട​വു​കാ​രു​ടെ ഏ​കേ​ാപ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. സ​മി​തി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​സി. ഉ​ണ്ണി​ച്ചെ​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കേ​ര​ള​ത്തി​ലെ അ​ടി​യ​ന്ത​രാ​വ​സ്ഥ പോ​രാ​ളി​ക​ളെ ര​ണ്ടാം സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​യി അം​ഗീ​ക​രി​ക്കു​ക, ശാ​സ്ത​മം​ഗ​ലം ക്യാ​ന്പ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പോ​രാ​ട്ട​ത്തി​ന്‍റെ ച​രി​ത്ര​സ്മാ​ര​ക​മാ​ക്കു​ക, അ​ടി​യ​ന്ത​രാ​വ​സ്ഥ ച​രി​ത്രം സ്കൂ​ൾ-​കോ​ള​ജ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സം​ഗ​മം ഉ​ന്ന​യി​ക്കും.
പെ​ൻ​ഷ​നും ചി​കി​ത്സ ആ​നു​കൂ​ല്യ​വും അ​നു​വ​ദി​ക്കു​ന്ന​തി​നു അ​ടി​യ​ന്ത​രാ​വ​സ്ഥ പോ​രാ​ളി​ക​ളു​ടെ പേ​രു​വി​വ​രം ശേ​ഖ​രി​ച്ചു സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കു സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത് ഏ​കോ​പ​ന സ​മി​തി ന​ട​ത്തി​വ​രു​ന്ന സ​മ​ര​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ടം വി​ജ​യ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.