പോ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വം: നാ​ല് പേ​ർ അ​റ​സ്റ്റി​ൽ
Sunday, May 19, 2019 12:02 AM IST
ഗൂ​ഡ​ല്ലൂ​ർ: അ​ന്പ​ല​മൂ​ല സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ദി​നേ​ശ്കു​മാ​റി (47) നെ ​മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ എ​രു​മാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ന​വ​ദീ​ന​ൻ (27), വി​ഷ്ണു (25), ജോ​മി​സ് (24), മി​ഥു​ൻ (25) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ തി​രു​മ​ലൈ ചാ​മി അ​റ​സ്റ്റു ചെ​യ്ത​ത്. എ​രു​മാ​ട് ടൗ​ണി​ലെ ക​ല്ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ബ​ന്ധു​വി​ന്‍റെ ക​ല്ല്യാ​ണ​ത്തി​ന് കു​ടും​ബ സ​മേ​തം എ​ത്തി​യ​താ​യി​രു​ന്നു ദി​നേ​ശ്കു​മാ​ർ. ഇ​യാ​ളു​ടെ കു​ട്ടി​യു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​യ​ത്.
ഇ​ത് പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ അ​സ്വി​നി ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന വാ​ക്ക്ത​ർ​ക്ക​ത്തി​നി​ടെ സം​ഘം ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തു​സം​ബ​ന്ധി​ച്ച് ദി​നേ​ശ്കു​മാ​ർ എ​രു​മാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.