ബാ​ണാ​സു​ര ഹൈ​ഡ​ൽ കേ​ന്ദ്ര​ത്തി​ലെ സ​ഞ്ചാ​രി​ക​ൾ​ക്കാ​യു​ള്ള ഷെ​ൽ​ട്ട​ർ ത​ക​ർ​ന്നു
Tuesday, May 21, 2019 12:11 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ൽ ബാ​ണാ​സു​ര ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സ​ഞ്ചാ​രി​ക​ളു​ടെ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ത​ക​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഷെ​ൽ​ട്ട​റാ​ണ് ത​ക​ർ​ന്ന​ത്. രാ​ത്രി​യി​ലാ​യ​തി​നാ​ൽ സ​ഞ്ചാ​രി​ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്.
കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് റി​സ​ർ​വോ​യ​ർ ക​ണ്ടി​രി​ക്കു​ന്ന​തി​നും പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ലേ​ക്കു​ള്ള വാ​ഹ​നം കാ​ത്തി​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഷെ​ൽ​ട്ട​ർ നി​ർ​മി​ച്ച​ത്.
എ​ന്നാ​ൽ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കാ​ര​ണ​മാ​ണ് ഷെ​ൽ​ട്ട​ർ ത​ക​ർ​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​വാ​റു​ള്ള സ്ഥ​ല​ത്ത് വേ​ണ്ട​ത്ര സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യ​ല്ല ഷെ​ഡ് നി​ർ​മി​ച്ച​തെ​ന്നും അ​നു​വ​ദി​ച്ച തു​ക​യു​ടെ പ​കു​തി പോ​ലും ചെ​ല​വ​ഴി​ക്കാ​തെ​യാ​ണ് നി​ർ​മാ​ണ​മെ​ന്നു​മാ​ണ് ആ​രോ​പ​ണം.