ഇ​ല​ക്‌ട്രിക് പോ​സ്റ്റ് മാ​റ്റാ​തെ റോ​ഡ് ന​വീ​ക​ര​ണം
Tuesday, May 21, 2019 12:11 AM IST
വെ​ള്ള​മു​ണ്ട: റോ​ഡി​ന്‍റെ വീ​തി കൂ​ട്ടി ന​വീ​ക​രി​ച്ച​പ്പോ​ൾ റോ​ഡി​ലേ​ക്ക് ക​യ​റി​യ ഇ​ല​ക്‌ട്രകിക്് പോ​സ്റ്റ് മാ​റ്റാ​തെ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി.
വെ​ള്ള​മു​ണ്ട ടൗ​ണി​ലാ​ണ് വി​ചി​ത്ര​മാ​യ രീ​തി​യി​ൽ അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​ത്തോ​ടെ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
ത​രു​വ​ണ മു​ത​ൽ കാ​ഞ്ഞി​ര​ങ്ങാ​ട് വ​രെ ഒ​ന്പ​ത് മീ​റ്റ​ർ വീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വെ​ള്ള​മു​ണ്ട ടൗ​ണി​ലുംകലുങ്കുക​ളു​ടെ​യും സ്ലാ​ബു​ക​ളു​ടെ​യും നിര്‌മാണം പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ് ടാ​ർ ചെ​യ്ത​ത്.
എ​ന്നാ​ൽ ഒ​ന്ന​ര മീ​റ്റ​റോ​ളം റോ​ഡി​ലേ​ക്ക് ക​യ​റി നി​ൽ​ക്കു​ന്ന പോ​സ്റ്റ് മാ​റ്റാ​ത്ത​തി​നെക്കു​റി​ച്ച​ന്വേ​ഷി​ച്ച​പ്പോ​ൾ നേ​ര​ത്തെ ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റി​ൽ പോ​സ്റ്റ് മാ​റ്റാന്‌ ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ല്ലെ​ന്ന​താ​ണ് മ​റു​പ​ടി.
ടൗ​ണി​ലെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വൈ​ദ്യു​തി ന​ൽ​കു​ന്ന​തും എ​ച്ച് ഡി ​ലൈ​ൻ ക​ട​ന്നു പോ​വു​ന്ന​തു​മാ​യ പോ​സ്റ്റ് മാ​റ്റാ​ൻ ഉ​യ​ർ​ന്ന സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​വു​മെ​ന്ന​തി​നാ​ലാ​ണ് പോ​സ്റ്റ് മാ​റ്റു​ന്ന​തൊ​ഴി​വാ​ക്കി​യ​താ​യി പ​റ​യു​ന്ന​ത്.
പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ടൗ​ണി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡാ​യി മാ​റു​ന്ന റോ​ഡി​ന്‍റെ ഈ ​ഭാ​ഗ​ത്ത് നി​ന്നും രാ​ത്രി​യോ​ടെ വാ​ഹ​ന​ങ്ങ​ളൊ​ഴി​യു​ന്പോ​ൾ റോ​ഡി​ന് ന​ടു​വി​ലെ ഇ​ലക്‌ട്രിക് പോ​സ്റ്റ് അ​പ​ക​ടം സൃഷ്ട്ടിക്കുമെന്ന് ഉറപ്പാണ്.
പോ​സ്റ്റ് മാ​റ്റി റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.