മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Tuesday, May 21, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: അ​ന​ർ​ഹ​മാ​യി കൈ​വ​ശം വച്ചി​രി​ക്കു​ന്ന 14 മു​ൻ​ഗ​ണ​ന (ബി​പി​എ​ൽ) റേ​ഷ​ൻ കാ​ർ​ഡു​ക​ൾ മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് താ​ലൂ​ക്ക് പ​രി​ധി​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ളും തു​ട​ങ്ങി.
അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൻ​മേ​ൽ കാ​ട്ടി​ക്കു​ളം, പ​ന​മ​രം, ചു​ണ്ട​ക്കു​ന്ന് എ​ന്നി​വ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ർ​ഹ​രെ ക​ണ്ടെ​ത്തി​യ​ത്.
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ (ഇ​ൻ​ചാ​ർ​ജ്) പി.​എ​സ്. പ്ര​വീ​ണ്‍, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​യ എ​സ്.​ജെ. വി​നോ​ദ് കു​മാ​ർ, ജോ​ഷി മാ​ത്യു എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

1.10 ല​ക്ഷം
സ​ഞ്ചാ​രി​ക​ളെ​ത്തി

ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി ബൊട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി 1.10 ല​ക്ഷം സ​ഞ്ചാ​രി​ക​ളെ​ത്തി. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും സ​ഞ്ചാ​രി​ക​ളെ​ത്തി​യ​ത്. പു​ഷ്പ​മേ​ള ഇ​ന്ന് സ​മാ​പി​ക്കും.