മ​ക്കി​മ​ല ഗ്രാ​മ​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന് പ​രാ​തി
Tuesday, May 21, 2019 12:13 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യം ര​ണ്ട് മ​നു​ഷ്യ ജീ​വ​നു​ക​ൾ ക​വ​ർ​ന്നെ​ടു​ത്തി​ട്ടും സ​മീ​പ​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം എ​ങ്ങു​മെ​ത്താ​തെ മ​ക്കി​മ​ല ഗ്രാ​മം.
പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഒ​ന്ന​ര മാ​സം ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം ക​ണ്ടെ​ത്തി​യ ത​ല​പ്പു​ഴ​മ​ക്കി​മ​ല പ്ര​ദേ​ശ​ത്തെ 29 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ൽ ക​ഴി​യുന്നത്.
കാ​ല​വ​ർ​ഷ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​ൽ​ക്കു​ക​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തു​കാ​ർ.
നാ​ടും ന​ഗ​ര​വും പ്ര​ള​യം ക​വ​ർ​ന്നെ​ടു​ത്ത​പ്പോ​ൾ മ​ക്കി​മ​ല​ക്കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത് പ്ര​ിയ​ങ്ക​ര​രാ​യ മം​ഗ​ല​ശേ​രി റ​സാ​ക്കി​നെ​യും ഭാ​ര്യ സീ​ന​ത്തി​നെ​യു​മാ​ണ്.
ഒ​ന്പ​തി​ന് നേ​രം പു​ല​ർ​ന്ന​പ്പോ​ൾ ഉ​രു​ൾ​പ്പെ​ട്ട​ലി​ൽ റ​സാ​ക്കും സീ​ന​ത്തും മ​ണ്ണി​ന​ടി​യി​ല​ക​പ്പെ​ട്ട വാ​ർ​ത്ത​യാ​യി​രു​ന്നു നാ​ട​റി​ഞ്ഞ​ത്. പി​ന്നീ​ട് ഇ​ങ്ങോ​ട്ട് ഒ​ന്ന​ര​മാ​സ​ക്കാ​ലം സ​മീ​പ​വാ​സി​ക​ളാ​യ 29 കു​ടും​ബ​ങ്ങ​ൾ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞു കൂ​ടി.
ഇ​വ​ർ താ​മ​സി​ക്കു​ന്ന കു​ന്നി​ൽ മു​ക​ളി​ൽ ഒ​രു മീ​റ്റ​ർ വീ​തി​യി​ൽ മ​ല​പി​ള​ർ​ന്ന​തോ​ടെ​യാ​ണ് ഇ​വ​ര്‌ വീ​ടു​ക​ളി​ല്‌ അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ഇ​പ്പോ​ഴും ആ ​വി​ള്ള​ൽ നി​ൽ​ക്കു​ന്നു.
പ്ര​ള​യ സ​മ​യ​ത്ത് വി​ദ​ഗ്ധ​സം​ഘം വ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ താ​മ​സ യോ​ഗ്യ​മ​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രി​ൽ നാ​ല് കു​ടും​ബം ഇ​പ്പോ​ഴും വാ​ട​ക വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​​ത്.
വി​ല്ലേ​ജി​ലും താ​ലൂ​ക്കി​ലും ചെ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ഒ​രു തീ​രു​മാ​ന​വും കൈ ​കൊ​ണ്ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.
ഇ​വി​ടെ താ​മ​സി​ച്ചു വ​രു​ന്ന മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ലൈ​ഫ് മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട് അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും ഭൂ​മി വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്തി​ൽ എ​ഗ്രി​മെ​ന്‍റ് വ​യ്ക്കാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല.
അ​ധി​കൃ​ത​ർ മു​ൻ​കൈ എ​ടു​ത്ത് പ്ര​ശ്ന പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഈ ​വ​ർ​ഷ​കാ​ല​വും ഇ​വി​ട​ത്തു​കാ​ർ ദു​രി​തം പേ​റു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.