ഏ​ക​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Wednesday, May 22, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലും കാ​ർ​ഷി​ക​വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ലും തേ​നീ​ച്ച​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വി​ല​പ്പെ​ട്ട​താ​ണെ​ന്ന് ലോ​ക​തേ​നീ​ച്ച​ദി​നാ​ച​ര​ണ ക്യാ​ന്പ് വി​ല​യി​രു​ത്തി. പ്ര​കൃ​തി​യു​ടെ സ​ന്തു​ല​നം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഏ​റെ പ​ങ്കു​വ​ഹി​ക്കു​ന്ന തേ​നീ​ച്ച​യു​ടെ നി​ല​നി​ൽ​പ്പ് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് സ​മൂ​ഹം ഏ​റ്റെ​ടു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാട്ടി.
ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്മീ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ യൂ​ത്ത് ഡ​വ​ല​പ്പ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ്പ​റ്റ എം​ജി​ടി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ഖാ​ദി ബോ​ർ​ഡ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​പി. ദി​നേ​ശ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. സി​വൈ​ഡി ചെ​യ​ർ​മാ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തേ​നീ​ച്ച​ക​ളു​ടെ പ്രാ​ധാ​ന്യം, വ​ള​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്നീ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ജി​ല്ലാ​കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ. ​മ​മ്മൂ​ട്ടി ക്ലാ​സെ​ടു​ത്തു.
കെ​വി​ഐ​സി തൃ​ശൂ​ർ ന​ട​ത്ത​റ സെ​ന്‍റ​ർ ജൂ​ണി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഗോ​മ​തി​നാ​യ​കം മേ​ജ​ർ ഹ​ണി​മി​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ​ബോ​ർ​ഡ് പ്രോ​ജ​ക്ട് ഫെ​ലോ സു​ധീ​ഷ് ക​രി​ങ്ങാ​രി പ്ര​സം​ഗി​ച്ചു. സി​വൈ​ഡി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ. ​ജ​യ​ശ്രീ, സി​വൈ​ഡി​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യ ടി. ​കൃ​ഷ്ണ​ൻ, എ. ​പ്രേ​മ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.