വോ​ട്ടെ​ണ്ണ​ൽ നാ​ളെ; മ​ണ്ഡ​ല​ത്തി​ൽ ഒ​രു​ക്കങ്ങള്‌ പൂ​ർ​ത്തി​യാ​യി
Wednesday, May 22, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: ജ​ന​വി​ധി​യ​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ണ്ണു​ന്ന​തി​നു ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി. മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നു വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ ക​ൽ​പ്പ​റ്റ എ​സ്കെഎം​ജെ സ്കൂ​ളി​ലാ​ണ് ന​ട​ത്തു​ക. തി​രു​വ​ന്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ താ​മ​ര​ശേ​രി കോ​ര​ങ്ങാ​ട് അ​ൽ​ഫോ​ണ്‍​സ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലും ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ നി​ല​ന്പൂ​ർ ഗ​വ.​മാ​ന​വേ​ദ​ൻ വി​എ​ച്ച്എ​സ്എ​സി​ലും ന​ട​ത്തും. രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങും.
ഓ​രോ മ​ണ്ഡ​ല​ത്തി​നും 14 വീ​തം ടേ​ബി​ളു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലൊ​ന്നി​ൽ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണും. ഒ​രോ ടേ​ബി​ളി​ലും ഒ​രു മൈ​ക്രോ ഒ​ബ്സ​ർ​വ​റും സൂ​പ്പ​ർ​വൈ​സ​റും അ​സി​സ്റ്റ​ന്‍റും ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രാ​ണ് ഉ​ണ്ടാ​വു​ക. കൗ​ണ്ടിം​ഗ് ഹാ​ളി​ന്‍റെ ചു​മ​ത​ല അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കാ​ണ്. ഹാ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ അ​നു​വ​ദി​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സു​വി​ധ, ട്രെ​ന്‍റ് എ​ന്നീ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ അ​ത​തു സ​മ​യ​ങ്ങ​ളി​ൽ ഫ​ല​മ​റി​യാം.

ആ​ദ്യ ഫ​ല​സൂ​ച​ന
രാ​വി​ലെ എ​ട്ട​ര​യോ​ടെ

ക​ൽ​പ്പ​റ്റ: രാ​വി​ലെ ഏ​ഴി​നു സ്ട്രോം​ഗ്റൂ​മി​ൽ​ നി​ന്നു വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് നി​ഷ്ക​ർ​ഷി​ച്ച എ​ണ്ണ​ൽ ഹാ​ളി​ലേ​ക്കു മാ​റ്റും. അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ൻ, രാ​ഷ്‌ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യ​ന്ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ക. ആ​ദ്യ ഫ​ല​സൂ​ച​ന രാ​വി​ലെ എ​ട്ട​ര​യോ​ടെ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും അ​ഞ്ചു​വീ​തം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ളും എ​ണ്ണും. സ്ഥാ​നാ​ർ​ഥി​യു​ടെ​യും ഏ​ജ​ന്‍റു​മാ​രു​ടെ​യും നി​രീ​ക്ഷ​ക​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഈ ​ബൂ​ത്തു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക.
പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കാ​ർ​ഡ് ഇ​തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കും. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ പേ​ര്, ന​ന്പ​ർ, വോ​ട്ടെ​ടു​പ്പ് തി​യ​തി, പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ന​ന്പ​ർ എ​ന്നി​വ ഈ ​കാ​ർ​ഡു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ പു​റ​ത്തെ​ടു​ത്ത് വേ​ർ​തി​രി​ച്ച ശേ​ഷ​മാ​ണ് എ​ണ്ണു​ക. ഓ​രോ സ്ഥാ​നാ​ർ​ഥി​ക്കും ല​ഭി​ച്ച വോ​ട്ടു​ക​ൾ വേ​ർ​തി​രി​ച്ച​ശേ​ഷം 25 എ​ണ്ണം വീ​ത​മു​ള്ള കെ​ട്ടു​ക​ളാ​യി മാ​റ്റും. എ​ണ്ണിക്ക​ഴി​ഞ്ഞ വി​വി പാ​റ്റ് സ്ലി​പ്പു​ക​ൾ പെ​ട്ടി​യി​ൽ​ത്ത​ന്നെ നി​ക്ഷേ​പി​ച്ച് സീ​ൽ ചെ​യ്യും.
മേ​ശ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സൂ​ക്ഷ്മ നി​രീ​ക്ഷ​ക​രു​മു​ണ്ടാ​കും. സു​വി​ധ, ട്രെ​ന്‍റ് പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ഡാ​റ്റ എ​ൻ​ട്രി ന​ട​ത്തു​ക. വ​ര​ണാ​ധി​കാ​രി​ക്കും സ​ഹ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും മാ​ത്ര​മാ​ണ് സു​വി​ധ ആ​പ്പി​ൽ ഡാ​റ്റ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​ക. നി​യോ​ജ​ക മ​ണ്ഡ​ലം തി​രി​ച്ച് ഓ​രോ റൗ​ണ്ടി​ലെ​യും ഡാ​റ്റ​യാ​ണ് അ​പ്ഡേ​റ്റ് ചെ​യ്യു​ക. ഓ​രോ റൗ​ണ്ടും പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഫ​ലം പ്രി​ന്‍റ് ഒൗ​ട്ട് എ​ടു​ക്കും.
പോ​സ്റ്റ​ൽ വോ​ട്ടു​ക​ളു​ടെ ഡാ​റ്റ എ​ൻ​ട്രി വ​ര​ണാ​ധി​കാ​രി​യാ​ണ് ചെ​യ്യേ​ണ്ട​ത്. പോ​സ്റ്റ​ൽ ബാ​ല​റ്റ്, സൈ​നി​ക​രം​ഗ​ത്ത് ജോ​ലി ചെ​യ്യു​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കു​ന്ന സ​ർ​വീ​സ് ബാ​ല​റ്റ് എ​ന്നി​വ ലോ​ക്സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ണ്ണു​ക. എ​ട്ടു ടേ​ബി​ളു​ക​ൾ ഇ​തി​നാ​യി സ​ജ്ജീ​ക​രി​ക്കും. വോ​ട്ടെ​ണ്ണ​ൽ ദി​വ​സം രാ​വി​ലെ എ​ട്ടി​നു മു​ന്പ് വ​രെ ത​പാ​ൽ വ​ഴി ല​ഭി​ക്കു​ന്ന പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക. ക്യു​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ചാ​വും സ​ർ​വീ​സ് വോ​ട്ടു​ക​ൾ എ​ണ്ണു​ക.