മു​തു​മ​ല ക​ടു​വാ​സ​ങ്കേ​ത​ത്തി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി
Wednesday, May 22, 2019 12:03 AM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി. ക​ണ​ക്കെ​ടു​പ്പ് 26ന് ​സ​മാ​പി​ക്കും. 688 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് മു​തു​മ​ല ക​ടു​വാ സ​ങ്കേ​തം സ്ഥി​തി​ചെ​യ്യു​ന്ന​ത്.
മ​സി​ന​ഗു​ഡി, മു​തു​മ​ല, തൊ​പ്പ​ക്കാ​ട്, നെ​ല്ലാ​ക്കോ​ട്ട, കാ​ർ​കു​ടി തു​ട​ങ്ങി​യ അ​ഞ്ച് റേഞ്ചു​ക​ളി​ലാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മു​തു​മ​ല ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ 100ൽ​പ്പ​രം ക​ടു​വ​ക​ളാ​ണ് ഉ​ള്ള​ത്. രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ​യാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.
ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​വ​ർ​ക്ക് തൊ​പ്പ​ക്കാ​ടി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ കൗ​സ​ൽ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ചെ​ന്പ​ക പ്രി​യ, പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ പെ​രി​യ​സ്വാ​മി, റേഞ്ച​ർ​മാ​രാ​യ മാ​രി​യ​പ്പ​ൻ, രാ​ജേ​ന്ദ്ര​ൻ, കാ​ന്ത​ൻ, ദ​യാ​ന​ന്ദ​ൻ, ശി​വ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 37 സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. കാ​ൽ​പ്പാ​ദം, ന​ഖം, മു​ടി, തൊ​ലി, ഉ​മി​നീ​ർ, കാ​ഷ്ടം തു​ട​ങ്ങി​യ​വ​യും നേ​രി​ൽ കാ​ണു​ന്ന​തും പ​രി​ഗ​ണി​ച്ചാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.
കാ​മ​റ​യി​ൽ പ​തി​യു​ന്ന ദൃ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ക്കും. വ​ർ​ഷ​ത്തി​ൽ ര​ണ്ട് പ്രാ​വ​ശ്യം ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​റു​ണ്ട്.