തൊ​വ​രി​മ​ല ഭൂ​സ​മ​രം: ജ​യി​ൽ​മോ​ചി​ത​രാ​യ നേ​താ​ക്ക​ൾ​ക്കു സ്വീ​ക​ര​ണം ന​ൽ​കി
Wednesday, May 22, 2019 12:05 AM IST
ക​ൽ​പ്പ​റ്റ: തൊ​വ​രി​മ​ല ഭൂ​സ​മ​ര​ക്കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ ജ​യി​ൽ​മോ​ചി​ത​രാ​യി. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന അ​ഖി​ലേ​ന്ത്യാ ക്രാ​ന്തി​കാ​രി കി​സാ​ൻ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ, സം​സ്ഥാ​ന സ​മി​തി​യം​ഗം രാ​ജേ​ഷ് അ​പ്പാ​ട്ട്. സി​പി​ഐ(​എം​എ​ൽ) റെ​ഡ് സ്റ്റാ​ർ ക​ൽ​പ്പ​റ്റ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ജി. മ​നോ​ഹ​ര​ൻ എ​ന്നി​വ​രാ​ണ് മോ​ചി​ത​രാ​യ​ത്.
ഇ​വ​ർ​ക്കു ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജ​യി​ൽ പ​രി​സ​ര​ത്ത് ഭൂ​സ​മ​ര​സ​മി​തി-​സി​പി​ഐ(​എം​എ​ൽ)​റെ​ഡ്സ്റ്റാ​ർ നേ​താ​ക്ക​ളാ​യ എം.​കെ. ദാ​സ​ൻ, വി​നോ​ദ്കു​മാ​ർ രാ​മ​ന്ത​ളി, കെ.​പി. സ​ത്യ​ൻ, പി.​പി. അ​ബൂ​ബ​ക്ക​ർ, വി.​എ. ബാ​ല​കൃ​ഷ്ണ​ൻ, സാം ​പി. മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് മു​വ​ർ​ക്കും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
കു​ഞ്ഞി​ക്ക​ണാ​ര​നും രാ​ജേ​ഷും അ​ഞ്ചു മാ​സ​ത്തേ​ക്കു വ​യ​നാ​ട്ടി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും മ​നോ​ഹ​ര​ൻ തൊ​വ​രി​മ​ല​യി​ൽ പോ​ക​രു​തെ​ന്നു​മാ​ണ് ഉ​പാ​ധി​ക​ൾ.
ഏ​പ്രി​ൽ 24നാ​ണ് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. കീ​ഴ്ക്കോ​ട​തി​ക​ൾ ജാ​മ്യം നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ റി​മാ​ൻ​ഡി​നി​ടെ ഒ​ന്പ​തു ദി​വ​സം നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​യി​രു​ന്നു.
വ​ൻ​കി​ട തോ​ട്ടം ഉ​ട​മ​ക​ളു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി പി​ടി​ച്ചെ​ടു​ത്തു ഭൂ​ര​ഹി​ത​ർ​ക്കു ര​ണ്ട് ഏ​ക്ക​ർ വീ​തം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് ഭൂ​സ​മ​ര സ​മി​തി വ​യ​നാ​ട് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം തു​ട​രു​ക​യാ​ണ്.