പ​ന​വല്ലി ആ​ന​ത്താ​ര കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​മി​ല്ല
Wednesday, May 22, 2019 12:05 AM IST
കാ​ട്ടി​ക്കു​ളം: പ​ന​വ​ല്ലി ആ​ന​ത്താ​ര സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​തെ കു​ടും​ബ​ങ്ങ​ൾ. ക​ക്കൂ​സ് മാ​ലി​ന്യം ക​ല​ർ​ന്ന മ​ലി​ന​ജ​ല​മാ​ണ് ഇ​വി​ടു​ത്തെ നാ​ല് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ കു​ടി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ കോ​ള​റ പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ക​ല​ർ​ന്ന ജ​ലം കു​ടി​ക്കേ​ണ്ട ഗ​തി​കേ​ട്.
പ്ര​ള​യ​ക്കെ​ടു​തി​യി​ൽ സ​മീ​പ​ത്തെ ക​ക്കൂ​സ് ടാ​ങ്ക്പൊ​ട്ടി മാ​ലി​ന്യം കി​ണ​റി​ലേ​ക്ക് ത​ള്ളി. പ​കു​തി​യോ​ളം റിം​ഗ് ഇ​ടി​യു​ക​യും ചെ​യ്തു. ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും കു​ടി​വെ​ള്ള​ത്തി​ന് വേ​റെ മാ​ർ​ഗ്ഗ​മി​ല്ല​ന്നും കോ​ള​നി​യി​ലെ ഗൗ​രി പ​റ​ഞ്ഞു.
വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ കോ​ള​നി​ക്ക് തൊ​ട്ട​ടു​ത്ത് ഉ​ണ്ടെ​ങ്കി​ലും പൊ​തു ടാ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. 2008ലാ​ണ് കു​തി​ര​ക്കോ​ട് വ​ന​ത്തി​ൽ നി​ന്നും വൈ​ൽ​ഡ് ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ എ​ന്ന സം​ഘ​ട​ന കു​ടും​ബ​ങ്ങ​ളെ ദ​ത്തെ​ടു​ത്ത് പ​ന​വ​ല്ലി​യി​ലേ​യ്ക്ക് മാ​റ്റി പാ​ർ​പ്പി​ച്ച​ത്.