ലി​നി അ​നു​സ്മ​ര​ണം ന​ട​ത്തി
Wednesday, May 22, 2019 12:05 AM IST
മാ​ന​ന്ത​വാ​ടി: നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച ന​ഴ്സ് ലി​നി​യു​ടെ അ​നു​സ്മ​ര​ണം ന​ട​ത്തി. കേ​ര​ള ഗ​വ. ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​നു​സ്മ​ര​ണം ന​ട​ത്തി. ലി​നി​യു​ടെ ബാ​ഡ്ജ് ധ​രി​ച്ചാ​ണ് ഇ​ന്ന​ലെ ന​ഴ്സു​മാ​ർ ജോ​ലി ചെ​യ്ത​ത്.
മാ​ന​ന്ത​വാ​ടി​യി​ൽ ഡോ.​റ​ഹിം ക​പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​നി അ​നു​സ്മ​ര​ണം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എം. മേ​ഴ്സി നി​ർ​വ​ഹി​ച്ചു. ഹെ​ഡ് ന​ഴ്സ് മ​റി​യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‌ അ​ധ്യ​ക്ഷ​ത​ വഹിച്ചു. എം. ​അ​സീം, ഷീ​ന ജോ​ർ​ജ്, എം.​കെ. ബെ​റ്റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കെ​ജി​എ​ൻ​എ സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം ഹെ​ഡ് നേ​ഴ്സ് ടി.​കെ. ശാ​ന്ത​മ്മ നേ​ത​ത്വം ന​ൽ​കി. ക​ൽ​പ്പ​റ്റ​യി​ൽ കെ​ജി​എ​ൻ​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹെ​ഡ് ന​ഴ്സ് വി. ​റ​ഷീ​ദ​യും വൈ​ത്തി​രി​യി​ൽ കെ​ജി​എ​ൻ​എ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ഹെ​ഡ് ന​ഴ്സ് ഹ​ഫ്സ ബീ​വി​യും അ​നു​സ്മ​ര​ണ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.