ടാ​ക്സി​ക​ളി​ൽ ജി​പി​എ​സ് വേ​ണ​മെ​ന്ന നിർദ്ദേശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Thursday, May 23, 2019 12:01 AM IST
മീ​ന​ങ്ങാ​ടി: ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള്ള ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് സി​എ​ഫ് എ​ടു​ക്കാ​ൻ ജി​പി​എ​സ് വേ​ണ​മെ​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഓ​ട്ടോ ടാ​ക്സി ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ ഓ​ടു​ന്ന ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് ജി​പി​എ​സ് ഘ​ടി​പ്പി​ക്ക​ണ​മെ​ങ്കി​ൽ 8000 മു​ത​ൽ 15000 രൂ​പ​വ​രെ ചെ​ല​വാ​കും. മോ​ട്ടോ​ർ മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​സൃ​ഷ്ടി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത്ര​യും ഭീ​മ​മാ​യ തു​ക മു​ട​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ഴി​യി​ല്ല.
പെ​ട്രോ​ളി​യം വി​ല​വ​ർ​ധ​ന, ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം തു​ക​വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക ജി​പി​എ​സ് ഘ​ടി​പ്പി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​ണ്. അ​തി​നെ യൂ​ണി​യ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്നു. പ​ഴ​യ വാ​ഹ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി ഉ​ത്ത​ര​വി​റ​ക്ക​ണം.
28ന് ​ട്രാ​ൻ​സ്പോ​ർ​ട് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും.
ദേ​ശീ​യ പാ​ത​യി​ലെ രാ​ത്രി​യാ​ത്രാ നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക, ഓ​ട്ടോ​മീ​റ്റ​ർ സീ​ൽ ചെ​യ്യാ​ൻ കാ​ല​താ​സം നേ​രി​ട്ടാ​ൽ 2000 രൂ​പ പി​ഴ ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​സു​ഗ​ത​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. ബേ​ബി, പി.​ആ​ർ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​എം. സ​ന്തോ​ഷ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​ൻ. കൃ​ഷ്ണ​ൻ (പ്ര​സി​ഡ​ന്‍റ്), പി.​പി. ജി​നീ​ഷ്, ബാ​ബു ഷി​ജി​ൽ​കു​മാ​ർ, ബാ​ബു പു​ൽ​പ്പ​ള്ളി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കെ. ​സു​ഗ​ത​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പി.​എം. സ​ന്തോ​ഷ്, കെ.​എം. അ​ബ്ബാ​സ്, പി.​എ. അ​സീ​സ്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), പി.​ജെ. ആ​ന്‍റ​ണി(​ട്ര​ഷ​റ​ർ) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.