ഭീ​ഷ​ണി​യാ​യ മ​രം മു​റി​ച്ചു മാ​റ്റും
Thursday, May 23, 2019 12:01 AM IST
മാ​ന​ന്ത​വാ​ടി: വാ​ഹ​ന​ങ്ങ​ൾ​ക്കും നാ​ട്ടു​ക്കാ​ർ​ക്കും പൊ​തു​ജ​ന​ത്തി​നും ഭീ​ഷ​ണി​യാ​യ മ​രം മു​റി​ച്ചു മാ​റ്റാ​ൻ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം. മ​ര​ത്തി​ന് ചു​വ​ട്ടി​ലാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന ടാ​ക്സി ജീ​പ്പു​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും മ​രം ഭീ​ഷ​ണി​യാ​യ​തി​നെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക റിപ്പോര്‌ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ര​ണ്ട് മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റു​ന്ന​ത്.
മ​രം ക​ട​പു​ഴ​കി വീ​ണാ​ൽ വ​ലി​യ​ദു​ര​ന്ത​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് മ​രം മു​റി​ച്ച് നീ​ക്കു​ന്ന​ത്. മ​ര​ത്തി​ന് ചു​വ​ടി​ലാ​യാ​ണ് ടാ​ക്സി ജീ​പ്പ് സ്റ്റാ​ൻ​ഡും ഓ​ട്ടോ​സ്റ്റാ​ൻ​ഡും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ട്. സ​ദാ​സ​മ​യ​ത്തും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന മാ​ന​ന്ത​വാ​ടി-​ത​ല​ശേ​രി റോ​ഡി​ന്‍റെ അ​രി​കി​ലാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യാ​യ മ​രം നി​ൽ​കു​ന്ന​ത്.
അ​പ​ക​ട ഭീ​ഷ​ണി​യാ​യ ര​ണ്ട് മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​നു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ബാ​ബു പ​റ​ഞ്ഞു. ബ്ലോ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്തെ മ​റ്റ് മ​ര​ങ്ങ​ളു​ടെ ശി​ഖി​ര​ങ്ങ​ളും മു​റി​ച്ച് മാ​റ്റാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു.