വി​ല്ലേ​ജ് റി​സോ​ഴ്സ്പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ്: ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
Thursday, May 23, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് നി​യ​മം സോ​ഷ്യ​ൽ ഓ​ഡി​റ്റ് സൊ​സൈ​റ്റി കേ​ര​ള​യു​ടെ വി​ല്ലേ​ജ് റി​സോ​ഴ്സ്പേ​ഴ്സ​ണ്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷ ക്ഷ​ണി​ച്ച​വ​രി​ൽ നി​ന്നും തയാ​റാ​ക്കി​യ ചു​രു​ക്ക​പ്പ​ട്ടി​ക​യു​ടെ ആ​ദ്യ​ഘ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടാം​ഘ​ട്ട​മാ​യി​ട്ടു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ക്കു​ന്നു.
ര​ണ്ടാം​ഘ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​നി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക tthsp:/socialaudti.kerala.gov. in എ​ന്ന വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ആ​ദ്യ​പട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ന് വ​രു​ക​യും ചെ​യ്ത​വ​രു​ടെ പേ​രു​ക​ള​ട​ക്കം ചേ​ർ​ത്തി​ട്ടു​ണ്ട്. ആ​യ​തി​നാ​ൽ അ​വ​രാ​രും ര​ണ്ടാ​മ​തും വ​രേ​ണ്ട​തി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ എ​ന്തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ വ​രാ​ൻ പ​റ്റാ​ത്ത​വ​ർ​ക്ക് ഈ ​ലി​സ്റ്റി​ൽ പേ​രു​ണ്ടെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
ക​ഴി​ഞ്ഞ ത​വ​ണ വ​ന്ന​തി​ൽ ആ​രെ​ങ്കി​ലും ഏ​തെ​ങ്കി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ മ​റ്റ് രേ​ഖ​ക​ളോ കൊ​ണ്ട് വ​രാ​തി​രു​ന്ന​വ​ർ​ക്കും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കാം.
ബ്ലാ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ ബ്ലോ​ക്കി​ലെ​യും നി​ശ്ചി​ത പോ​യി​ന്‍റ് (ക​ട്ട്ഓ​ഫ് പോ​യി​ന്‍റ്) വ്യ​ത്യ​സ്ഥ​മാ​യി​രി​ക്കും. ഉ​ദ്ദ്യോ​ഗാ​ർ​ഥിക​ൾ​ക്ക് അ​വ​ര​വ​രു​ടെ ബ്ലോ​ക്കി​ലെ നി​ശ്ചി​ത പോ​യി​ന്‍റി​നേ​ക്കാ​ൾ (ക​ട്ട്ഓ​ഫ് പോ​യി​ന്‍റ്) പോ​യി​ന്‍റ് കു​റ​വാ​യി കാ​ണു​ക​യും അ​വ​രു​ടെ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു കാ​ണു​ക​യും ചെ​യ്യു​ന്ന പ​ക്ഷം​വെ​ബ്സൈ​റ്റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് പോ​യി​ന്‍റ് സ്വ​യം ക​ണ​ക്കു​കൂ​ട്ടാ​വു​ന്ന​താ​ണ്.
പോ​യി​ന്‍റ് അ​ത​ത് ബ്ലോ​ക്കു​ക​ളി​ലെ നി​ശ്ചി​ത ക​ട്ട്ഓ​ഫ് പോ​യി​ന്‍റി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്നു കാ​ണു​ന്ന​പ​ക്ഷം സോ​ഷ്യ​ൽ ഓ​ഡി​റ്റു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് (ഫോ​ണ്‍: 04712724696).
ഇ​ങ്ങ​നെ പോ​യി​ന്‍റ് ക​ണ​ക്കാ​ക്കു​ന്പോ​ൾ കം​പ്യൂ​ട്ട​ർ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഡി​ഗ്രി​യോ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ല​ഭി​ച്ച​വ​ർ (ബി​സി​എ, എം​സി​എ) അ​വ ഡി​ഗ്രി​യോ​ടൊ​പ്പം കൂ​ട്ടു​ക​യും, കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​ത്തോ​ടൊ​പ്പം ര​ണ്ടാ​മ​ത് കൂ​ട്ടാ​തെ ഇ​രി​ക്കേ​ണ്ട​തു​മാ​ണ്.
സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ ജൂ​ണ്‍ മൂ​ന്നി​ന് വ​യ​നാ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫറ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉച്ചക്കഴിഞ്ഞ് മൂ​ന്ന് വ​രെ ന​ട​ക്കും.
കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ​ക്ക് റി​സോ​ഴ്സ്പേ​ഴ്സ​ണ്‍​മാ​രാ​യ പി.​എ. അ​രു​ണ്‍-9895102833, ടി.​എം. ഹം​സ-9847060665 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.