തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ക​ട​മാ​യ​ത് ജ​ന​ങ്ങ​ൾ​ക്കു രാ​ഹു​ലിലു​ള്ള വി​ശ്വാ​സ​മെ​ന്ന്
Friday, May 24, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യി​ലും യു​ഡി​എ​ഫി​ലും വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര വി​ശ്വാ​സി​ക​ൾ അ​ർ​പ്പി​ച്ച വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും ആ​ഴ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ്യക്തമാക്കുന്ന​തെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് പി.​വി. ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ
ദൗ​ർ​ബ​ല്യം മ​റ​നീ​ക്കി

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ജ​യം മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ബൂ​ത്തു​ത​ലം മു​ത​ലു​ള്ള യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

മ​ണ്ഡ​ല​ത്തി​ൽ ഐ​ക്യ​മു​ന്ന​ണി​യു​ടെ ക​രു​ത്തും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ദൗ​ർ​ബ​ല്യ​വും മ​റ​നീ​ക്കി​യ തെ​ര​ഞ്ഞ​ടു​പ്പാ​ണ് ന​ട​ന്ന​ത്. പ​രാ​ജ​യ​ഭീ​തി​യി​ൽ ഇ​ട​തു​പ​ക്ഷം അ​ഴി​ച്ചു​വി​ട്ട മു​ഴു​വ​ൻ കു​പ്ര​ചാ​ര​ണ​ങ്ങ​ളെ​യും വോ​ട്ട​ർ​മാ​ർ ത​ള്ളി. 4,31,770 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി എ​ൽ​ഡി​എ​ഫി​ലെ പി.​പി.​സു​നീ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പോ​ൾ ചെ​യ്ത 10,92,197 വോ​ട്ടി​ൽ 7,06,367 രാ​ഹു​ൽ ഗാ​ന്ധി നേ​ടി. 2,74,597വോ​ട്ടാ​ണ് സു​നീ​റി​നു ല​ഭി​ച്ച​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ള​പ്പ​ള്ളി 78,816 വോ​ട്ടു​മാ​യി ഒ​തു​ങ്ങേ​ണ്ടി​വ​ന്നു.

പോ​ൾ ചെ​യ്ത വോ​ട്ടി​ൽ 64.67 ശ​ത​മാ​ന​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്കു ല​ഭി​ച്ച​ത്. 25.14 ശ​ത​മാ​ന​മാ​നം മാ​ത്ര​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വോ​ട്ടു​വി​ഹി​തം. 7.21 ശ​ത​മാ​നം വോ​ട്ടാ​ണ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കു ല​ഭി​ച്ച​ത്.

പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും അ​ത്യു​ജ്വ​ല പ്ര​ക​ട​ന​മാ​ണ് യു​ഡി​എ​ഫ് കാ​ഴ്ച​വ​ച്ച​ത്. ക​ൽ​പ്പ​റ്റ-101229, ബ​ത്തേ​രി-110697, മാ​ന​ന്ത​വാ​ടി-93237, വ​ണ്ടൂ​ർ-111948, നി​ല​ന്പൂ​ർ-103862, ഏ​റ​നാ​ട്-92109, തി​രു​വ​ന്പാ​ടി-91152 എ​ന്നി​ങ്ങ​നെ​യാ​ണ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കു ല​ഭി​ച്ച വോ​ട്ട്.

ഇ​ട​തു​പ​ക്ഷ​ത്തി​നു ക​ൽ​പ്പ​റ്റ-37475, ബ​ത്തേ​രി-40232, മാ​ന​ന്ത​വാ​ടി-38606, വ​ണ്ടൂ​ർ- 42329, നി​ല​ന്പൂ​ർ- 42202, ഏ​റ​നാ​ട്-36382, തി​രു​വ​ന്പാ​ടി-26681 എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.

സി​പി​എം, സി​പി​ഐ
നേ​താ​ക്ക​ൾ​ക്കു പി​ശ​കു ബോ​ധ്യ​മാ​യി

നി​യ​മ​സ​ഭ​യി​ലേ​ക്കും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഏ​റ്റ​വും ഒ​ടു​വി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​ണ്ടാ​യ താ​ത്കാ​ലി​ക നേ​ട്ട​ത്തെ എ​ൽ​ഡി​എ​ഫി​ന്‍റെ വ​ള​ർ​ച്ച​യും യു​ഡി​എ​ഫി​ന്‍റെ ത​ള​ർ​ച്ച​യു​മാ​യി വ്യാ​ഖ്യാ​നി​ച്ച​തും ഉൗ​റ്റം​കൊ​ണ്ട​തും തെ​റ്റാ​യെ​ന്നു സി​പി​എം, സി​പി​ഐ നേ​താ​ക്ക​ൾ​ക്കു ഇ​പ്പോ​ൾ ബോ​ധ്യ​മാ​യി.

ക​ല്ലു​വ​ച്ച നു​ണ​ക​ളെ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചാ​ൽ വി​ല​പ്പോ​കി​ല്ലെ​ന്നും മ​ന​സി​ലാ​യി.
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​നു മ​ഹാ​ത്മ​ജി​ക്കൊ​പ്പം നേ​തൃ​ത്വം ന​ൽ​കു​ക​യും ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ സൃ​ഷ്ടി​ക്കു സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യും ചെ​യ്ത നെ​ഹ്റു കു​ടും​ബ​ത്തി​ലെ അം​ഗം, മ​തേ​ത​ര​ത്വം ദേ​ശ​വ്യാ​പ​ക​മാ​യി കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന നേ​താ​വ് എ​ന്നീ നി​ല​ക​ളി​ൽ ജ​നം രാ​ഹു​ൽ ഗാ​ന്ധി​ക്കു ന​ൽ​കി​യ അം​ഗീ​കാ​ര​മാ​ണ് തെ​ര​ഞ്ഞ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും പ്ര​തി​ഫ​ലി​ച്ച​ത്.

അ​ഞ്ചു വ​ർ​ഷ​ത്തെ മോ​ദി ഭ​ര​ണ​ത്തി​ന്‍റെ തി​ക്താ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്നു പാ​ഠം ഉ​ൾ​ക്കൊ​ള്ളാ​തെ ഹി​ന്ദു​ത്വ അ​ജ​ൻ​ഡ​യ്ക്കു വോ​ട്ട​ർ​മാ​ർ പ്രാ​ധാ​ന്യം ന​ൽ​കി​യ​താ​ണ് വ​ട​ക്കേ ഇ​ന്ത്യ​യി​ലും രാ​ജ്യ​ത്തി​ന്‍റെ മ​റ്റു​ചി​ല ഭാ​ഗ​ങ്ങ​ളി​ലും ബി​ജെ​പി​ക്കു​ണ്ടാ​യ നേ​ട്ട​ത്തി​നു കാ​ര​ണം.

അ​തി​നാ​ൽ​ത്ത​ന്നെ അ​മേ​ഠി​യി​ലെ വി​ജ​യ​ത്തി​ൽ ബി​ജെ​പി​യും എ​ൻ​ഡി​എ​യും അ​ഹ​ങ്ക​രി​ക്കേ​ണ്ട​തി​ല്ല.

രാ​ഹു​ൽ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റും

എം​പി എ​ന്ന നി​ല​യി​ൽ വ​യ​നാ​ട് മ​ണ്ഡ​ല​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം രാ​ഹു​ൽ ഗാ​ന്ധി നി​റ​വേ​റ്റു​മെ​ന്നു യു​ഡി​എ​ഫി​നു ഉ​റ​പ്പു​ണ്ട്. എം​പി​യു​ടെ സേ​വ​നം വ​യ​നാ​ടി​ന്‍റെ സ​മ​ഗ്ര പു​രോ​ഗ​തി​ക്കു ഉ​പ​യോ​ഗ​പ്പെ​ടു​ന്ന​തി​നു ഉ​ത​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം ആ​സൂ​ത്ര​ണം ചെ​യ്യും.

ന​ട​പ്പി​ലാ​ക്കേ​ണ്ട വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ മു​ൻ​ഗ​ണ​നാ​ക്ര​മം ത​യാ​റാ​ക്കി എം​പി​ക്കു സ​മ​ർ​പ്പി​ക്കും.

കേ​ര​ള​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ​യും ഇ​ട​തു​മു​ന്ന​ണി​യു​ടെ​യും താ​യ്‌വേര് ഇ​ള​കു​ക​യാ​ണ്. പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ ക​ൽ​പ്പ​ന​ക​ളെ അ​ണി​ക​ൾ കൂ​ട്ട​ത്തോ​ടെ തിര​സ്ക​രി​ക്കു​ക​യാ​ണ്. ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളെ​ന്നു സി​പി​എം അ​വ​കാ​ശ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി.

ജ​ന​ങ്ങ​ളു​ടെ ദൈ​വ വി​ശ്വാ​സ​ത്തെ രാ​ഷ്‌ട്രീയ​ലാ​ഭം മു​ൻ​നി​ർ​ത്തി ഹ​നി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ളും അ​ക്ര​മ​രാ​ഷ്്‌ട്രീയ​വും പ്ര​ള​യാ​ന്ത​ര ദു​രി​താ​ശ്വാ​സ, പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​ലം​ഭാ​വ​വും വി​ല​ക്ക​യ​റ്റ​വും അ​ണി​ക​ളെ സി​പി​എ​മ്മി​ൽ​നി​ന്നു അ​ക​റ്റു​ക​യാ​ണ്.

വോ​ട്ടു​വെ​ട്ടി​നെ​തി​രേ
നി​യ​മ ന​ട​പ​ടി

മ​ണ്ഡ​ല​ത്തി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു യു​ഡി​എ​ഫ് വോ​ട്ടു​ക​ളാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നു നീ​ക്കി​യ​ത്.

വോ​ട്ട​ർ പ​ട്ടി​ക കു​റ്റ​മ​റ്റ​താ​യി​രു​ന്നു​വെ​ങ്കി​ൽ മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭൂ​രി​പ​ക്ഷം അ​ഞ്ചു ല​ക്ഷം വോ​ട്ട് ക​വി​യു​മാ​യി​രു​ന്നു.

കു​റ്റ​ക​ര​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി അ​ർ​ഹ​ർ​ക്കു വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ച്ച​തി​നെ യു​ഡി​എ​ഫും കോ​ണ്‍​ഗ്ര​സും അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നും വ​ര​ണാ​ധി​കാ​രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ര​ടു വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട സ​മ്മ​തി​ദാ​യ​ക​രെ അ​ന്തി​മ പ​ട്ടി​യി​ൽ​നി​ന്നു ഒ​ഴി​വാ​ക്കു​ക​യും ഇ​തി​നു കൂ​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്ത മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ക​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സി​റ്റിം​ഗ് ന​ട​ത്തി കെ​പി​സി​സി ഉ​പ​സ​മി​തി പ​രി​ശോ​ധി​ക്കും. വ​യ​നാ​ട്ടി​ലെ സി​റ്റിം​ഗ് തി​യ​തി 28നു ​ചേ​രു​ന്ന ഉ​പ​സ​മി​തി യോ​ഗം തീ​രു​മാ​നി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.