എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് കെ​ട്ടി​വച്ച പ​ണം നഷ്ടപ്പെട്ടു
Friday, May 24, 2019 11:56 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് കെ​ട്ടി​വച്ച പ​ണം നഷ്ടപ്പെട്ടു .
പ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടി​യ​ത്. ഇ​തി​ൽ ഡി​എം​കെ സ്ഥാ​നാ​ർ​ഥി എ. ​രാ​ജ, എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി എം. ​ത്യാ​ഗ​രാ​ജ​ൻ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് കെ​ട്ടി​വച്ച പ​ണം ല​ഭി​ച്ച​ത്.
അ​ശോ​ക് കു​മാ​ർ (ബി​എ​സ്പി), അ​ഡ്വ. രാ​ജേ​ന്ദ്ര​ൻ (മ​ക്ക​ൾ നീ​തി​മ​യ്യം), എം. ​രാ​മ​സ്വാ​മി (അ​മ്മാ​മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം), അ​റു​മു​ഖം, സു​ബ്ര​ഹ്മ​ണ്യ​ൻ, നാ​ഗ​രാ​ജ്, രാ​ജ​ര​ത്നം, കെ. ​രാ​ജ. (സ്വ​ത​ന്ത്ര​ർ) തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് കെ​ട്ടി​വച്ച പ​ണം നഷ്ടമായത്.
മ​ക്ക​ൾ നീ​തി​മ​യ്യം സ്ഥാ​നാ​ർ​ഥി രാ​ജേ​ന്ദ്ര​നാ​ണ് മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. 41169 വോ​ട്ടാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്.