വെടിവയ്പ്പ്: നടുക്കം മാറാ​തെ കു​ടും​ബാം​ഗ​ങ്ങ​ൾ
Saturday, May 25, 2019 11:20 PM IST
പു​ൽ​പ്പ​ള്ളി: ക​ണ്‍​മു​ന്നി​ൽ നി​ധി​നെ​യും പി​തൃ​സ​ഹോ​ദ​ര​ൻ കി​ഷോ​റി​നെ​യും അ​യ​ൽ​വാ​സി ചാ​ർ​ലി വെ​ടി​വ​ച്ച​തു ഞെട്ട ലോടെ ഓർക്കുകയാണ് കാ​ട്ടു​മാ​ക്കേ​ൽ കു​ടും​ബം. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് നി​ധി​ന്‍റെ കു​ടു​ബാം​ഗ​ങ്ങ​ളും ചാ​ർ​ലി​യു​മാ​യി വാ​ക്കേ​റ്റം തു​ട​ങ്ങി​യ​ത്. വ​ഴ​ക്കി​നി​ടെ ചാ​ർ​ളി വീ​ട്ടി​ൽ​പോ​യി നാ​ട​ൻ തോ​ക്കു​മാ​യി തി​രി​ച്ചെ​ത്തി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
ശബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ൾ നി​ധി​നും കി​ഷോ​റും ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. നി​ധി​ന്‍റെ മ​റ്റു ബ​ന്ധു​ക്ക​ളും എ​ത്തി​യ​തോ​ടെ ചാ​ർ​ലി പി​ൻ​വാ​ങ്ങി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വീ​ട്ടി​ൽ​നി​ന്ന് 15 മീ​റ്റ​ർ മാ​റി​യാ​ണ് ഇ​രു​വ​ർ​ക്കും വെ​ടി​യേ​റ്റ സ്ഥ​ലം.
നി​ധി​ൻ സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ച​താ​യി ബ​ന്ധു രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.