ഹ​രി​തോ​ത്സ​വം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ​യി​ൽ
Sunday, May 26, 2019 11:53 PM IST
ക​ൽ​പ്പ​റ്റ: വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ഹ​രി​തോ​ത്സ​വം എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജൂ​ണ്‍ അ​ഞ്ചി​നു രാ​വി​ലെ 11നു ​എ​സ്ക​ഐം​ജെ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

വ​യ​നാ​ട് സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം, മ​ഡ്ഡി ബൂ​ട്ട്സ്, വ​യ​നാ​ട് സൈ​ക്കി​ൾ അ​സോ​സി​യേ​ൻ എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശ സൈ​ക്കി​ൾ റാ​ലി, എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അ​ണി​ചേ​രാം മ​ലി​നീ​ക​രി​ക്കാ​ത്ത അ​ന്ത​രീ​ക്ഷ​ത്തി​നാ​യി എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ എ​ന്നി​വ ഹ​രി​തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. സൈ​ക്കി​ൾ റാ​ലി രാ​വി​ലെ 9.30നു ​മു​ട്ടി​ൽ ടൗ​ണി​ൽ വ​യ​നാ​ട് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി എ​സി​എ​ഫ് എം. ​രാ​ജീ​വ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ക​ൽ​പ്പ​റ്റ​യി​ലാ​ണ് സ​മാ​പ​നം.

വ​യ​നാ​ട് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യി​ൽ വി​വി​ധ ഇ​ന​ത്തി​ൽ​പ്പെ​ട്ട 3,11,000 വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ക​ണി​ക്കൊ​ന്ന, മ​ഹാ​ഗ​ണി, താ​ന്നി, ഉ​ങ്ങ്, ആ​ര്യ​വേ​പ്പ്, കു​മി​ഴ്, മ​ന്ദാ​രം, മ​ണി​മ​രു​ത്, നീ​ർ​മ​രു​ത്, നെ​ല്ലി, സീ​ത​പ്പ​ഴം, പേ​ര, വാ​ള​ൻ​പു​ളി, ല​ക്ഷ്മി​ത​രു, പൂ​വ​ര​ശ്, മു​ള, ഉ​റു​മാ​ന്പ​ഴം, മു​രി​ങ്ങ, കു​ന്നി​വാ​ക, വീ​ട്ടി, ച​മ​ത, കൂ​വ​ളം, ക​രി​ങ്ങാ​ലി, ര​ക്ത​ച​ന്ദ​നം, ചെ​ന്പ​കം, ചെ​റു​നാ​ര​കം, മാ​ത​ളം, വേ​ങ്ങ, മ​ഞ്ചാ​ടി തു​ട​ങ്ങി​യ ഇ​നം വൃ​ക്ഷ​ത്തൈ​ക​ളാ​ണ് ക​ൽ​പ്പ​റ്റ റേ​ഞ്ചി​ലെ ചു​ഴ​ലി, തോ​ൽ​പ്പെ​ട്ടി റേ​ഞ്ചി​ലെ ബേ​ഗൂ​ർ, ബ​ത്തേ​രി റേ​ഞ്ചി​ലെ കു​ന്താ​ണി ന​ഴ്സ​റി​ക​ളി​ൽ ത​യാ​റാ​ക്കി​യ​ത്. ഒ​ജി​ടി സ്കീ​മി​ൽ ഒ​രു വ​ർ​ഷം പ്രാ​യ​മാ​യ വ​ലി​യ കൂ​ട​ത്തൈ തേ​ക്ക്, വീ​ട്ടി, ച​ന്ദ​ന​വും ബേ​ഗൂ​ർ ന​ഴ്സ​റി​യി​ൽ ല​ഭ്യ​മാ​ണ്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, മ​ത സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​യ്ക്കു ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വൃ​ക്ഷ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നു തൈ​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും. ആ​വ​ശ്യ​മു​ള്ള വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മു​ൻ​കൂ​ട്ടി അ​പേ​ക്ഷി​ക്ക​ണം.

വി​ശ​ദ​വി​വ​ര​ത്തി​നു ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം റേ​ഞ്ച് ഓ​ഫീ​സു​ളി​ലോ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ഓ​ഫീ​സി​ലോ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: ക​ൽ​പ്പ​റ്റ -8547603846, 8547603847, മാ​ന​ന്ത​വാ​ടി- 8547603853, 8547603852, ബ​ത്തേ​രി- 8547603850, 8547603849.

സൗ​ജ​ന്യ​മാ​യി തൈ​ക​ൾ കൈ​പ്പ​റ്റു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ തൈ​ക​ൾ ന​ട്ട് സം​ര​ക്ഷി​ക്ക​ണം. തൈ​ക​ൾ വി​ൽ​ക്കാ​നോ മാ​റ്റി​വ​യ്ക്കാ​നോ പാ​ടി​ല്ല. തൈ​ക​ളു​ടെ പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.