ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​ക​ണ​മെ​ന്ന്
Sunday, May 26, 2019 11:53 PM IST
ഗൂ​ഡ​ല്ലൂ​ർ:​നീ​ല​ഗി​രി​യി​ലെ സ​ഹ​ക​ര​ണ തേ​യി​ല ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​ക​ണ​മെ​ന്നു എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ര​ഘു​നാ​ഥ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ 15 തേ​യി​ല ഫാ​ക്ട​റി​ക​ളാ​ണു​ള്ള​ത്. 2000ൽ​പ​രം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഫാ​ക്ട​റി​ക​ളി​ലു​ള്ള​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു​പോ​ലും സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്നി​ല്ല. സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു സീ​നി​യോ​രി​റ്റി​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും മാ​ന​ദ​ണ്ഡ​മാ​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.