ന​ട​വ​യ​ൽ ടൗ​ണി​ൽ ഭീ​തി പ​ര​ത്തി തെ​രു​വ്നാ​യ്ക്ക​ൾ
Sunday, May 26, 2019 11:53 PM IST
ന​ട​വ​യ​ൽ: ടൗ​ണി​ൽ ഭീ​തി പ​ര​ത്തി തെ​രു​വ്നാ​യ്ക്ക​ൾ വി​ല​സു​ന്നു. പ​ന​മ​രം, പൂ​താ​ടി, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി ടൗ​ണാ​യ ന​ട​വ​യ​ലി​ൽ രാ​വും പ​ക​ലും തെ​രു​വ്നാ​യ​ശ​ല്യം വ​ർ​ധി​ച്ചി​ട്ടും ഇ​വ​യെ പി​ടി​കൂ​ടു​ന്ന​തി​നോ ന​ട​പ​ടി​യി​ല്ല.
നാ​യ്ശ​ല്യം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ് മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളും. അ​ന​ങ്ങാ​പ്പാ​റ സ​മീ​പ​ന​മാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നും. ഇ​തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.
അ​ഞ്ചും പ​ത്തും നാ​യ്ക്ക​ള​ട​ങ്ങു​ന്ന കൂ​ട്ട​ങ്ങ​ളാ​ണ് ടൗ​ണി​ൽ വി​ഹ​രി​ക്കു​ന്ന​ത്. കാ​ൽ​ന​ട​യാ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും യാ​ത്ര​ചെ​യ്യു​ന്ന​വ​രെ​യാ​ണ് നാ​യ്ശ​ല്യം കൂ​ടു​ത​ൽ അ​ല​ട്ടു​ന്ന​ത്. രാ​വി​ലെ ന​ട​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​രും യാ​ത്ര​യ്ക്കു ബ​സ് പി​ടി​ക്കാ​ൻ ടൗ​ണി​ൽ എ​ത്തു​ന്ന​വ​രും കൈ​യി​ൽ വ​ടി ക​രു​തേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക​ളെ പി​ടി​കൂ​ടാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.