പാൻമസാല വി​ൽ​ക്കു​ന്ന​തി​നി​ടെ ക​ട​യു​ട​മ പി​ടി​യി​ൽ
Friday, June 14, 2019 12:35 AM IST
മാ​ന​ന്ത​വാ​ടി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാൻമസാല വി​ൽ​ക്കു​ന്ന​തി​നി​ടെ ക​ട​യു​ട​മ പി​ടി​യി​ലാ​യി. ദ്വാ​ര​ക അ​ത്തി​ല​ൻ സ്റ്റോ​ർ ഉ​ട​മ അ​ത്തി​ല​ൻ അ​മ്മ​ദി​നെ​യാ​ണ് മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ജെ. ഷാ​ജി​യും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഹാ​ൻ​സ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​മ്മ​ദ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രെ ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​യ്യാ​ളു​ടെ ക​ട​യി​ൽ നി​ന്നും ഏ​ഴ് കി​ലോ​യോ​ളം പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ണ്‍ പ്ര​സാ​ദ്, സ​ജി​പോ​ൾ, ഡ്രൈ​വ​ർ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.