ന​വ​കേ​ര​ള നി​ർ​മി​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക: കെ​ജി​ഒ​എ
Friday, June 14, 2019 12:35 AM IST
ക​ൽ​പ്പ​റ്റ: ന​വ​കേ​ര​ള നി​ർ​മ്മി​തി​ക്കാ​യി സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ പി​ന്തു​ണ​യ്ക്കാ​നും പ​ങ്കാ​ളി​ക​ളാ​കാ​നും കെ​ജി​ഒ​എ ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം ജീ​വ​ന​ക്കാ​രോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. പ്ര​ള​യാ​തി​ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഒ​ൻ​പ​തു വീ​ടു​ക​ളാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ കെ​ജി​ഒ​എ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

21 ന് ​ആ​ല​പ്പു​ഴ​യി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഈ ​വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വ​യ​നാ​ട് ജി​ല്ല​യി​ൽ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്നു പോ​യ വീ​ടു​ക​ൾ പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​തി​ൽ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടു​ന്ന​തി​ന് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.

ന​വ​ഉ​ദാ​രീ​ക​ര​ണ ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര സ​ർ​വീ​സി​ൽ 400 ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​മാ​രെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ച് സി​വി​ൽ സ​ർ​വീ​സി​നെ ത​ക​ർ​ക്കാ​നു​ള്ള കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് തീ​രു​മാ​ന​ത്തി​ൽ യോ​ഗം ഉ​ൽ​ക്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.

കെ​ജി​ഒ​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​ജ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​എ​സ്. ദ​യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഇ.​കെ. ബി​ജു​ജ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ടി. ഷ​ണ്‍​മു​ഖ​ൻ, വി. ​ആ​ലി, എം.​പി. ഗി​ലേ​ഷ്, കെ. ​ബാ​ബു, ബി.​കെ. സു​ധീ​ർ​കി​ഷ​ൻ, പി.​ബി. ഭാ​നു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​ടി. ബാ​ബു​വി​ന് കൗ​ണ്‍​സി​ൽ യോ​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. എം.​കെ. രാ​ജ​ൻ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.