മു​ള്ള​ൻ​കൊ​ല്ലി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​യ​മനം ന​ട​ത്തു​ന്ന​തു ത​ട​ഞ്ഞു
Friday, June 14, 2019 12:36 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സ​ർ​വ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഭ​ര​ണ​സ​മി​തി നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ജി​ല്ലാ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ത​ട​ഞ്ഞു. നി​യ​മ​ന​ങ്ങ​ൾ​ക്കു പി​ന്നി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് സ​ഹ​ക​ര​ണ വ​കു​പ്പി​നു ല​ഭി​ച്ച പ​രാ​തി​യി​ൽ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രെ നേ​രി​ട്ടു നി​യ​മി​ച്ച് ബാ​ങ്കി​ൽ ഒ​ഴി​വു​ള്ള ക്ലാ​ർ​ക്ക്, കാ​ഷ്യ​ർ ത​സ്തി​ക​യി​ലേ​ക്കു പ്ര​മോ​ട്ടു​ചെ​യ്യാ​നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ നീ​ക്ക​മെ​ന്നു സ​ഹ​ക​ര​ണ വ​കു​പ്പി​നു ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ ആ​രോ​പി​ച്ചി​രു​ന്നു. മു​ള്ള​ൻ​കൊ​ല്ലി, പാ​ടി​ച്ചി​റ പ്ര​ദേ​ശ​ങ്ങി​ലെ സ​ഹ​കാ​രി​ക​ളി​ൽ ചി​ല​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.