പു​സ്ത​ക പ്ര​കാ​ശ​നം
Saturday, June 15, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ്സി​ന്‍റെ ’എ ​ബ്രീ​ഫ് ഹി​സ്റ്റ​റി ഓ​ഫ് ടൈം’ ​എ​ന്ന പു​സ്ത​ക​ത്തെ പ്ര​മേ​യ​മാ​ക്കി ബാ​ല​ൻ വേ​ങ്ങ​ര എ​ഴു​തി​യ ’ആ​സി​ഡ് ഫ്ര​യിം​സ്’ എ​ന്ന നോ​വ​ലി​ന്‍റെ പ്ര​കാ​ശ​ന​വും സു​ഹൃ​ദ് സം​ഗ​മ​വും നാ​ളെ. വൈകുന്നേരം മൂ​ന്നി​ന് ക​ൽ​പ്പ​റ്റ ഗ​വ. എ​ൽ​പി സ്കൂ​ളി​ലാ​ണ് പ​രി​പാ​ടിയെ​ന്ന് ബാ​ല​ൻ വേ​ങ്ങ​ര വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എം. ​ബാ​ല​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ഴു​ത്തു​കാ​ര​ൻ ഷൗ​ക്ക​ത്ത് ക​ഥാ​കൃ​ത്ത് അ​ർ​ഷാ​ദ് ബ​ത്തേ​രി​ക്ക് ന​ൽ​കി പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും. സാ​ബു ജോ​സ്, ബ​ഷീ​ർ മേ​ച്ചേ​രി, ബാ​വ കെ. ​പാ​ലു​കു​ന്ന്, ഹാ​രി​സ് നെേ·​നി, അ​നി​ൽ കു​റ്റി​ച്ചി​റ, ഷാ​ജി പു​ൽ​പ്പ​ള്ളി, പ്രീ​ത ജെ. ​പ്രി​യ​ദ​ർ​ശി​നി, സാ​ദി​ർ ത​ല​പ്പു​ഴ, കെ.​എ​സ്. പ്രേ​മ​ൻ, ജെ. ​അ​നി​ൽ​കു​മാ​ർ, ധ​നേ​ഷ് ചീ​രാ​ൽ, ദ്രു​പ​ത് ഗൗ​തം, അ​തു​ൽ പൂ​താ​ടി, പൂ​ജ ശ​ശീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. അ​നി​ൽ കു​റ്റി​ച്ചി​റ സം​ബ​ന്ധി​ച്ചു. ഡി​സി ബു​ക്സാ​ണ് പുസ്തകം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.