റ​ണ്ണി​മേ​ട് റെ​യി​ൽ​വേ ട്രാ​ക്കി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി
Sunday, June 16, 2019 12:32 AM IST
ഗൂ​ഡ​ല്ലൂ​ർ:​കു​ന്നൂ​ർ റ​ണ്ണി​മേ​ട് റെ​യി​ൽ​വേ ട്രാ​ക്കി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി. മൂ​ന്നു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് ആ​ന​ക​ള​ട​ങ്ങി​യ കൂ​ട്ട​മാ​ണ് ട്രാ​ക്കി​ൽ ഇ​റ​ങ്ങി​യ​ത്.

വ​ള​രെ​നേ​രം ക​ഴി​ഞ്ഞാ​ണ് ഇ​വ മാ​റി​യ​ത്. ട്രാ​ക്കി​ൽ ആ​ന​ക​ളു​ടെ സാ​ന്നി​ധ്യം റെ​യി​ൽ ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചു. ബ​ർ​ളി​യാ​ർ, കാ​ട്ടേ​രി, മ​ര​പ്പാ​ലം, റ​ണ്ണി​മേ​ട് മേ​ഖ​ല​ക​ളി​ലാ​യി കാ​ട്ടാ​ന​ക്കൂ​ട്ടം ചു​റ്റി​ത്തി​രി​യു​ക​യാ​ണ്. ഇ​വ വീ​ണ്ടും ട്രാ​ക്കി​ൽ ഇ​റ​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ധി​കൃ​ത​ർ. പ്ര​ദേ​ശ​ത്തു വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.