ഡാം ​ശു​ചീ​ക​ര​ണം: പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, June 16, 2019 12:32 AM IST
ഉൗ​ട്ടി: കു​ന്താ ഡാ​മി​ൽ ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. 18.18 കോ​ടി രൂ​പ ചെ​ല​വി​ൽ ലോ​ക ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഡാം ​ശു​ചീ​ക​രി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി ന​ട​ത്തു​ന്പോ​ൾ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം എ​വി​ടെ ത​ള്ളു​മെ​ന്ന​തി​ൽ ത​ർ​ക്ക​മു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പൊ​തു​ജ​ന അ​ദാ​ല​ത്ത്

ഗൂ​ഡ​ല്ലൂ​ർ: ഊ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, കു​ന്താ, ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ 18, 19 തി​യ​തി​ക​ളി​ൽ പൊ​തു​ജ​ന അ​ദാ​ല​ത്തു ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.
ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്കി​ലെ ചെ​റു​മു​ള്ളി, മു​തു​മ​ല, നെ​ല്ലാ​ക്കോ​ട്ട, ശ്രീ​മ​ധു​ര വി​ല്ലേ​ജു​ക​ളി​ലെ അ​ദാ​ല​ത്ത് 18നും ​ഗൂ​ഡ​ല്ലൂ​ർ, ദേ​വാ​ല വി​ല്ലേ​ജു​ക​ളി​ലേ​തു 19നും ​ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ക്കും. ചേ​ര​ങ്കോ​ട്, ചേ​ര​ന്പാ​ടി, എ​രു​മാ​ട് വി​ല്ലേ​ജു​ക​ളി​ലെ അ​ദാ​ല​ത്ത് 18നും ​നെ​ല്ലി​യാ​ളം, മൂ​ന്ന​നാ​ട് വി​ല്ലേ​ജു​ക​ളി​ലെ അ​ദാ​ല​ത്ത് 19നും ​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ക്കും.