പീഡനം: അധ്യാപകനെതിരേ കേസെടുത്തു
Sunday, June 16, 2019 12:32 AM IST
വെ​ള്ള​മു​ണ്ട: പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​ദി​വാ​സി യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​യ്ഡ​ഡ് യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
പ​ന​മ​രം അ​ഞ്ചു​കു​ന്ന് കാ​പ്പു​കു​ന്നി​ൽ അ​ശ്വി​ൻ ഹൗ​സി​ലെ അ​ശ്വി​ൻ എ. ​പ്ര​സാ​ദി(32)​നെ​തി​രെ​യാ​ണ് പ​ന​മ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ ഇ​യാ​ൾ ഇ​ന്ന​ലെ രാ​വി​ലെ തൃ​ശൂ​രി​ൽ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​താ​യി സൂ​ച​ന​യു​ണ്ട്. ബ​ലാ​ത്സം​ഗം, വ​ധ​ഭീ​ഷ​ണി എ​ന്നി​വ​യ്ക്ക​തി​രെ​യും എ​സ്‌​സി, എ​സ്ടി ഐ​ടി നി​യ​മ​പ്ര​കാ​ര​വും പ്ര​തി​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
പ​ന​മ​രം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് എ​സ്എം​എ​സ് ഡി​വൈ​എ​സ്പി​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.