ജീ​വ​കാ​രു​ണ്യ പ്ര​വര്‌ത്തനവുമായി മു​ന്നി​ട്ടി​റ​ങ്ങി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ
Sunday, June 16, 2019 12:34 AM IST
മാ​ന​ന്ത​വാ​ടി: നി​ര​വി​ൽ​പ്പു​ഴ റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും മ​റ്റൊ​രു ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു കൂ​ടെ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​ണ്. അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​യ ത​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​കാ​ശ​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ത​വ​ണ ഇ​വ​ർ ബ​ക്ക​റ്റ് പി​രി​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത്.
പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 17 ന് ​നി​ര​വി​ൽ​പ്പു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ക​ള​ക്ഷ​ൻ പ്ര​കാ​ശി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റു​മെ​ന്നും ബ​സ് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ വി​വി​ധ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ക്ലീ​ന​ർ ജോ​ലി ചെ​യ്തി​രു​ന്ന തോ​ണി​ച്ചാ​ൽ സ്വ​ദേ​ശി ആ​ല​ക്ക​ണ്ടി പ്ര​കാ​ശ​ൻ ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​നാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​യു​ന്ന​ത്. ര​ണ്ട് മ​ക്ക​ളും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു പ്ര​കാ​ശ​ൻ.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളു​മ​ട​ങ്ങു​ന്ന ഒ​രു കു​ടും​ബ സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 17 ന് ​മാ​ന​ന്ത​വാ​ടി നി​ര​വി​ൽ​പു​ഴ റൂ​ട്ടി​ലോ​ടു​ന്ന മു​ഴു​വ​ൻ സ്വ​കാ​ര്യ ബ​സു​ക​ളും അ​ന്നേ ദി​വ​സ​ത്തെ വ​രു​മാ​നം പ്ര​കാ​ശ​ൻ കു​ടും​ബ സ​ഹാ​യ സ​മി​തി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.
അ​ന്നേ ദി​വ​സം യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ൽ​കാ​തെ പ​ര​മാ​വ​ധി തു​ക സ​മാ​ഹ​രി​ക്കാ​നാ​ണ് തീ​രു​മാ​നം.
കൂ​ടാ​തെ ബ​ക്ക​റ്റ് ക​ള​ക്ഷ​നി​ലൂ​ടെ പൊ​തു ജ​ന​ങ്ങ​ളി​ൽ നി​ന്നും പൈ​സ സ​മാ​ഹ​രി​ക​രി​ച്ച് പ്ര​കാ​ശ​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റു​മെ​ന്നും ക​മ്മി​റ്റി അ​റി​യി​ച്ചു.