ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഹി​തം തട്ടിയെടുത്താൽ പ്രക്ഷോഭം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Sunday, June 16, 2019 12:34 AM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച ഫ​ണ്ടു​ക​ൾ ക​വ​ർ​ന്നെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ.
ഓ​രോ വ​ർ​ഷ​വും മാ​ർ​ച്ച് 31 ന് ​മു​ന്പ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി ബി​ല്ലു​ക​ൾ ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കെ​ല്ലാം അ​തേ വ​ർ​ഷം അ​നു​വ​ദി​ക്ക​പ്പെ​ട്ട ഫ​ണ്ടി​ൽ നി​ന്നു ത​ന്നെ പ​ണം അ​നു​വ​ദി​ക്കാ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ 2018-19ൽ ​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​നു​വ​ദി​ച്ച ഫ​ണ്ടി​ൽ നി​ന്നും കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ക്കാ​നാ​യി ഈ ​രീ​തി സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചു. അ​ത്ത​രം മു​ഴു​വ​ൻ ബി​ല്ലു​ക​ളു​ടേ​യും പ​ണം 2019-20 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ​നി​ന്നും ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് പി​ന്നീ​ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വ​ന്ന​ത്. ഇ​ത് ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.
വ​യ​നാ​ട് ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ 2019-20 വ​ർ​ഷ​ത്തേ​ക്കു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ബ​ജ​റ്റ് വി​ഹി​തം എ​ത്ര​യെ​ന്ന് അ​റി​യു​ന്ന​തി​നും സാ​ന്പ​ത്തി​ക വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നും മു​ന്പ് ത​ന്നെ ത​യാ​റാ​ക്കി​യി​രു​ന്നു.
എ​ന്നാ​ൽ ഇ​പ്പോ​ഴാ​ണ് 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ ബ​ജ​റ്റി​ന്‍റെ വി​ഹി​ത​ത്തി​ൽ അ​നു​സൃ​ത​മാ​യി വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം മു​ൻ​കാ​ല പ​ദ്ധ​തി​ക​ളു​ടെ സ്പി​ൽ ഓ​വ​ർ പ്രോ​ജ​ക്ടു​ക​ൾ എ​ത്ര​യെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പു​തി​യ പ​ദ്ധ​തി​ക​ൾ തു​ട​ക്കം കു​റി​ക്കു​ന്പോ​ൾ മാ​ർ​ച്ച് 31 വ​രെ തീ​രാ​ത്ത പ​ദ്ധ​തി​ക​ൾ സ്പി​ൽ ഓ​വ​ർ ആ​കു​ക​യും പു​തി​യ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ഉ​ത്ത​ര​വ്. ഇ​ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.
പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ള​യം ബാ​ധി​ച്ച വ​യ​നാ​ട് ജി​ല്ല​യി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.