പാ​ണ്ടി​ക്ക​ട​വ് റോ​ഡി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു
Sunday, June 16, 2019 12:34 AM IST
മാ​ന​ന്ത​വാ​ടി: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പാ​ണ്ടി​ക്ക​ട​വ് ര​ണ്ടേ​നാ​ൽ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ നീ​ളു​ന്നു. ടാ​റിം​ഗ് ക​ഴി​ഞ്ഞ് റോ​ഡി​ന്‍റെ ഇ​രു സൈ​ഡ് ഭാ​ഗ​ത്തും ഇ​ടേ​ണ്ട മ​ണ്ണി​റ​ക്കി മാ​സ​ങ്ങ​ളോ​ള​മാ​യി. പ​ക്ഷെ ഇ​ത് റോ​ഡി​ൽ ഇ​റ​ക്കി​യ​ത് മ​ഴ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്. അ​ത് കൊ​ണ്ട് ത​ന്നെ മ​ണ്ണ് ഉ​റ​ക്കാ​ത്ത​തി​നാ​ൽ മ​ഴ ന​ന​ഞ്ഞ് ചെ​ളി​ക്കു​ള​മാ​യി റോ​ഡി​ലേ​ക്ക് ഒ​ഴു​കി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റു ചെ​റു​വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ സൈ​ഡി​ൽ കു​ടു​ങ്ങു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്.
സൈ​ഡ് ക്ലി​യ​ർ ചെ​യ്യാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള വ​ഴി​യാ​ത്ര​ക്കാ​ർ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​ലാ​ണ്. റോ​ഡി​ൽ ഹ​ന്പോ ട്രാ​ഫി​ക് സൈ​ൻ ബോ​ർ​ഡോ ഇ​ല്ലാ​ത്ത​തി​നാ​ലും ലൈ​ൻ വ​ര​ക്കാ​ത്ത​തി​നാ​ലും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ട്ടി​ക്കു​ക​യാ​ണ്.