കൊ​ടു​ംകാ​ട്ടി​ൽ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ ഭാര്യ ചെലവഴിച്ചത് മൂ​ന്ന​ര മ​ണി​ക്കൂ​ർ
Tuesday, June 18, 2019 12:44 AM IST
കാ​ട്ടി​ക്കു​ളം: ബാ​വ​ലി​യി​ൽ കാ​ട്ടാ​ന ച​വി​ട്ടിക്കൊ​ന്ന ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് കൊ​ടു​ംകാ​ട്ടി​ൽ ഭാ​ര്യ സീ​ത ചെ​ല​വ​ഴി​ച്ച​ത് മൂ​ന്ന​ര മ​ണി​ക്കൂ​ർ. വ​നം​വ​കു​പ്പ് വാ​ച്ച​ർ കെ​ഞ്ച​നെ​യാ​ണ് ഇന്നലെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ബാ​വ​ലി സെ​ക‌്ഷ​ൻ പു​ഞ്ച​വ​യ​ലി​ൽ വൈ​കു​ന്നേ​രം 5.30 ന് ​കാ​ട്ടാ​ന ച​വി​ട്ടി​ക്കൊന്ന​ത്. ഗോ​ത്ര വി​ഭാ​ഗ​ത്തി​ലെ വാ​ച്ച​ർ​മാ​രോ​ട് വ​നം വ​കു​പ്പ് കാ​ണി​ക്കു​ന്ന​ത് ക​ടു​ത്ത അ​വ​ഗ​ണ​ന​യാണെ​ന്ന് ഭാ​ര്യ സീ​ത പ​റ​ഞ്ഞു.
തനിക്ക്് നേ​രി​ട്ട ദു​ർ​ഗ​തി ഒ​രു വാ​ച്ച​ർ കു​ടും​ബ​ത്തി​നും ഉ​ണ്ടാ​വ​രു​തെ​ന്നും മൂ​ന്ന് മ​ക്ക​ളു​ടെ മാ​താ​വാ​യ സീ​ത പ​റ​ഞ്ഞു. കാ​ട്ടി​ലെ മി​ക്ക കാ​ന്പ് ഷെ​ഡു​ക​ളി​ലും ടോ​ർ​ച്ചോ വ​യ​ർ​ല​സ് സം​വി​ധാ​ന​മോ ഇ​ല്ല. വ​യ​ർ​ലെ​സ് സെ​റ്റ് മി​ക്ക കാ​ന്പു​ക​ളി​ൽ നി​ന്നും വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ടു​ത്ത് മാ​റ്റി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.