’അ​ർ​ധ​ജന്മങ്ങ​ൾ’ ടെ​ലി​ഫി​ലിം പ്ര​ദ​ർ​ശ​നം 24 ന്
Wednesday, June 19, 2019 12:32 AM IST
ക​ൽ​പ്പ​റ്റ: ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളു​ടെ ജ​ന​നം പ്ര​കൃ​തി​യു​ടെ സൃ​ഷ്ടി​യാ​ണെ​ന്നും അ​വ​ർ​ക്കും ഭൂ​മി​യി​ൽ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ണ്ടെ​ന്നു​മുള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി നി​ർ​മി​ച്ച ’അ​ർ​ധ​ജന്മ​ങ്ങ​ൾ’ എ​ന്ന ടെ​ലി​ഫി​ലിം പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു. 24 ന് ​വൈ​കി​ട്ട് ആ​റി​ന് ക​ൽ​പ്പ​റ്റ ടൗ​ണ്‍​ഹാ​ളി​ൽ പ്ര​ഥ​മ പ്ര​ദ​ർ​ശ​നം ന​ട​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ശ​ശി കാ​വു​മ​ന്ദം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ശ​ശി കാ​വു​മ​ന്ദ​മാ​ണ് ര​ച​ന, ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റിം​ഗ്, സം​ഗീ​തം, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ​ട്ട്‌ലൈൻ ക്രി​യേ​ഷ​ൻ​സ് ആ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സു​രേ​ന്ദ്ര​ൻ, തോ​മ​സ് കോ​ട്ട​ത്ത​റ, ര​മേ​ശ് മേ​പ്പാ​ടി, എം.​എ​സ്. വേ​ണു, ജോ​ർ​ജ് ജോ​യ​ൽ, വി​വേ​ക്, വി​ഷ്ണു, വേ​ദി​ക്, മോ​ഹ​ന​ൻ, ടി.​വി.​ആ​ർ. വാ​ര്യ​ർ, സ്റ്റാ​നി മാ​ന​ന്ത​വാ​ടി, ഇ​ർ​ഷാ​ദ്, സു​ധീ​ഷ്പ​ണി​ക്ക​ർ, ര​വി, ജോ​സ്, ഷൈ​ല​ജ, ഷേ​ർ​ളി, ഹി​മ, റി​തു, സി​ന്ധു ന​ന്പ്യാ​ർ, റോ​സ്ഹാ​ൻ​സ്, ന​ന്ദ​ന, സു​ചി​ത്ര തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ടി.​ഡി. രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​ര​മേ​ഷ്, എം.​എ​സ്. വേ​ണു തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

മു​ട്ട കോ​ഴി വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം

ക​ൽ​പ്പ​റ്റ: സു​ൽ​ത്താ​ൻ ബ​ത്തേ​രി മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ജൂ​ണ്‍ 25, 26 തീ​യ​തി​ക​ളി​ൽ മു​ട്ട കോ​ഴി വ​ള​ർ​ത്ത​ലില്‌ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ക​ർ​ഷ​ക​ർ മു​ൻ കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍. 04936220399.