വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 19, 2019 12:32 AM IST
പു​ൽ​പ്പ​ള്ളി: ‘കാ​ടി​ന്‍റെ മ​ക്ക​ളും പ​ഠി​ച്ചു വ​ള​ര​ട്ടെ​’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​റ​വ് 2019 പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ കാ​ന്പ​യി​ൻ പു​ൽ​പ്പ​ള്ളി വ​ണ്ടി​ക്ക​ട​വ് ഉൗ​രു വി​ദ്യാ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ബേ​ഷ് സു​ധാ​ക​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
എ​ഐ​എ​സ്എ​ഫ് 80-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2017 ൽ ​ആ​ദി​വാ​സി പി​ന്നോ​ക്ക ദ​ളി​ത് ഗ്രാ​മ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം നി​റ​വ് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.
സാ​മൂ​ഹ്യ രം​ഗ​ത്തും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ഏ​റെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന പു​ൽ​പ്പ​ള്ളി വ​ണ്ടി​ക്ക​ട​വ് പ​ണി​യ കോ​ള​നി​യി​ലെ കുട്ടികളെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു മു​ന്നേ​റ്റ​ത്തി​നും പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു ന​ട​ക്കു​ന്ന മു​ന്നേ​റ്റ​ത്തി​നും പി​ന്തു​ണ ന​ൽ​കു​ന്ന​താ​ണ് എ​ഐ​എ​സ്എ​ഫ് നി​റ​വ് കാ​ന്പ​യി​ൻ എ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സു​ബേ​ഷ് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തി​ക്കാ​നും ഉൗ​രു​ക​ളി​ൽ തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും എ​ഐ​എ​സ്എ​ഫ് വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടിച്ചേർ​ത്തു.
ജ​ന​പ്ര​ധി​നി​ധി​ക​ളും പ്ര​ദേ​ശ വാ​സി​ക​ളും അ​ധ്യാ​പ​ക​രും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.
എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ. ​അ​രു​ണ്‍ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം സ്റ്റേ​റ്റ് കോ​ ഓ​ർ​ഡി​നേ​റ്റ​ർ അ​നു​പ എം. ​ദാ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​കെ. ജാ​ഫ​ർ, പ്ര​സി​ഡ​ന്‍റ് എ​ൻ. ഫാ​രി​സ്, ജി​പ്സ​ണ്‍ പോ​ൾ, ഇ. ​അ​ഭി​ജി​ത്ത്, അ​ധ്യാ​പി​ക എം. ​ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.