യു​വ​തി വെ​ട്ടേ​റ്റു മ​രി​ച്ച കേ​സി​ൽ പ്ര​തി റിമാന്‌ഡില്‌
Wednesday, June 19, 2019 12:32 AM IST
മാ​ന​ന്ത​വാ​ടി: തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി വാ​ളാ​ട് പ്ര​ശാ​ന്ത​ഗി​രി മ​ഠ​ത്താ​ശേ​രി ബൈ​ജു​വി​ന്‍റെ ഭാ​ര്യ സി​നി(32) വെ​ട്ടേ​റ്റു മ​രി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ബൈ​ജു​വി​ന്‍റെ അ​യ​ൽ​വാ​സി​യും മാ​തൃ​സ​ഹോ​ദ​ര​നു​മാ​യ നെ​ടു​മ​ല ദേ​വ​സ്യ​യെ​യാ​ണ്(50) ത​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സി​നി​യെ വീ​ട്ടി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​വ​സ്യ​യെ പോ​ലീ​സ് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചോ​ദ്യം​ചെ​യ്യ​ലി​ൽ കു​റ്റം സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തി​ർ​ത്തി​ത്ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​നിയുടെ പ​രാ​തിയില്‌ പ​ല​ത​വ​ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റേ​ണ്ടി​വ​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​ നടത്താൻ കാരണമെ​ന്നാ​ണ് ദേ​വ​സ്യ​യു​ടെ മൊ​ഴി​.
കൊ​ല​പാ​ത​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും പ്ര​തി​യു​ടെ ര​ക്തം​പു​ര​ണ്ട വ​സ്ത്ര​ങ്ങ​ളും പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച​ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു.എ​എ​സ്പി വൈ​ഭ​വ് സ​ക്സേ​ന, സി​ഐ പി.​കെ. മ​ണി, ത​ല​പ്പു​ഴ എ​സ്ഐ ജി​മ്മി, തൊ​ണ്ട​ർ​നാ​ട് എ​സ്ഐ മ​ഹേ​ഷ്, മാ​ന​ന്ത​വാ​ടി അ​ഡീ​ഷ​ണ​ൽ എ​സ്ഐ സാ​ജ​ൻ, ത​ല​പ്പു​ഴ എ​എ​സ്ഐ അ​ജി​ത്കു​മാ​ർ എ​ന്നി​വ​ര​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ്സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പോ​സ്റ്റു​മോ​ർ​ട്ടം. സം​സ്കാ​രം ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ട​മ​ല സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ ന​ട​ത്തി.