ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 27 ന്
Wednesday, June 19, 2019 12:33 AM IST
ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്ത് മാ​ണ്ടാ​ട് വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 27 ന് ​ന​ട​ക്കും. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 28 ന് ​രാ​വി​ലെ 10 മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മു​ട്ടി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം എ​ർ​പ്പെ​ടു​ത്തി.
മാ​ണ്ടാ​ട് വാ​ർ​ഡ് പ​രി​ധി​യി​ൽ 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ​ര്യ​സ്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വാ​ർ​ഡ് പ​രി​ധി​യി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി നി​ർ​ണ​യി​ച്ചി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 26, 27 തി​യ​തി​ക​ളി​ലും വാ​ർ​ഡ് പ​രി​ധി​ക്കു​ള്ളി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വോ​ട്ടെ​ടു​പ്പ് ദി​വ​സ​വും അ​വ​ധി​യാ​യി​രി​ക്കും.
ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ​ന സാ​മ​ഗ്രി​ക​ൾ 26ന് ​വി​ത​ര​ണം ചെ​യ്യും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​രാ​യ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, നി​യ​മാ​നു​സൃ​ത ക​ന്പ​നി​ക​ൾ, ബോ​ർ​ഡു​ക​ൾ, കോ​ർ​പ്പ​റേ​ഷ​നു​ക​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​സ്തു​ത വാ​ർ​ഡി​ലെ വോ​ട്ട​റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ൽ സ്വ​ന്തം പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക അ​നു​മ​തി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക​ൾ ന​ൽ​ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​നാ​യി ക​മ്മീ​ഷ​ൻ നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെയും പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രേ​യും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ സ്ഥ​ലം മാ​റ്റാ​ൻ പാ​ടി​ല്ലെ​ന്നും എ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ സ്ഥ​ലം​മാ​റ്റ​മു​ണ്ടാ​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ മേ​ല​ധി​കാ​രി​ക​ൾ സ്ഥ​ലം മാ​റ്റ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​തെ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും ഇ​ല​ക‌്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു.