സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളിലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളെ അനുമോദിച്ചു
Wednesday, June 19, 2019 12:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷി​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി അനുമോച്ചു. മു​ഴു​വ​ൻ എ​ സ് ല​ഭി​ച്ച കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ന്‍റെ സ്ഥാ​പ​ക മാ​നേ​ജ​ർ ഡോ. ​സി​റി​ൾ ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്കാ ബാ​വാ മെ​മ്മോ​റി​യ​ൽ കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റൊയും സ​മ്മാ​നി​ച്ചു.
പ്ല​സ്ടു​വി​ന് മു​ഴു​വ​ൻ എ​പ്ല​സ് നേ​ടി​യ ര​ണ്ട് വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സ്ഥാ​പ​ക​നും ബ​ത്തേ​രി രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി​രു​ന്ന ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്േ‍​റാ​യും ന​ൽ​കി. പ​രേ​ത​നാ​യ പു​ളി​യം​മാ​ക്ക​ൽ മ​ത്താ​യി മെ​മ്മോ​റി​യ​ൽ കാ​ഷ് അ​വാ​ർ​ഡ് പി.​എം. ജോ​യി സ​മ്മാ​നി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ത്തേ​രി രൂ​പ​ത ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ർ​ജ് കാ​ലാ​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഫാ. ​ജോ​ർ​ജ് കോ​ടാ​നൂ​ർ, വി.​പി. തോ​മ​സ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ രാ​ധ ര​വീ​ന്ദ്ര​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സാ​ബു ജോ​സ​ഫ്, ഡോ. ​സു​മ മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.