പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 19, 2019 12:33 AM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും അ​സോ​സി​യേ​ഷ​ൻ മു​ൻ സം​സാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ക​മാ​ൻ​ഡ​ർ കു​ര്യാ​ക്കോ​സ് അ​നു​സ്മ​ര​ണ​വും ന​ട​ത്തി.
മാ​ന​ന്ത​വാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മാ​ൻ​ഡ​ർ കു​ര്യാ​ക്കോ​സ് അ​നു​സ്മ​ര​ണം അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ കു​ട്ടി ഹാ​ജി ന​ട​ത്തി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​രാ​ജ​ൻ, കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജ​ൻ പൊ​രു​ത്തി​ക്ക​ൽ, പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​അ​ബ്ദു​ൾ ഗ​ഫൂ​ർ, ബി​ജു മ​ന്ന, പ​ള്ളി വി​കാ​രി ഫാ.​ജേ​സ​ഫ് പ​രു​വ​മ്മേ​ൽ, ​പി.​ജെ. ജോ​ർ​ജ്, ക​ണ്ണ​ൻ ക​ണി​യാ​രം, പി.​വി.​എ​സ്. മൂ​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.