ഡെ​ങ്കി​പ്പ​നി: നി​ർ​ദേ​ശം ന​ൽ​കി
Thursday, June 20, 2019 12:35 AM IST
ക​ൽ​പ്പ​റ്റ: ഡെ​ങ്കി​പ്പ​നി വ്യാ​പ​നം ത​ട​യു​ന്ന​തി​നു കൊ​തു​ക് ഉ​റ​വി​ട ന​ശീ​ക​ര​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​ർ​ദേ​ശം ന​ൽ​കി. കൊ​തു​കു​ന​ശീ​ക​ര​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ: ടെ​റ​സ്, സ​ണ്‍​ഷെ​യ്ഡ്, മ​ഴ​വെ​ള്ള​പ്പാ​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തെ ശ്ര​ദ്ധി​ക്ക​ണം. വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ചി​ര​ട്ട, പൊ​ട്ടി​യ പാ​ത്രം, മു​ട്ട​ത്തോ​ട് എ​ന്നി​വ​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. വീ​ടി​നു​ള്ളി​ൽ പാ​ത്ര​ങ്ങ​ളി​ൽ വെ​ള്ളം ഒ​രാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ സൂ​ക്ഷി​ക്ക​രു​ത്. ഫ്രി​ഡ്ജി​നു പു​റ​കി​ലെ ട്രേ​യി​ലെ വെ​ള്ളം ആ​ഴ്ച​യി​ലൊ​രി​ക്ക​ലെ​ങ്കി​ലും ഒ​ഴി​വാ​ക്ക​ണം.
വീ​ടി​നു​ള്ളി​ൽ അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളു​ടെ അ​ടി​യി​ലെ പാ​ത്ര​ത്തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണം. ഉ​പ​യോ​ഗി​ക്കാ​ത്ത ക​ക്കൂ​സ് ആ​ഴ്ച​യി​ലൊ​രി​ക്ക​ലെ​ങ്കി​ലും ഫ്ള​ഷ് ചെ​യ്ത് വൃ​ത്തി​യാ​ക്ക​ണം.