ത്രി​ദി​ന മ​ണ്‍​സൂ​ണ്‍ ഫോ​ട്ടോ​ഗ്രഫി ശി​ല്​പ​ശാ​ല
Friday, June 21, 2019 12:04 AM IST
ക​ൽ​പ്പ​റ്റ:​കാ​മ​റ നി​ർ​മാ​താ​ക്ക​ളാ​യ നി​ക്കോ​ണു​മാ​യി സ​ഹ​ക​രി​ച്ച് എ​ൻ.​പി. ജ​യ​ൻ സ്കൂ​ൾ ഓ​ഫ് ഫോ​ട്ടോ ജേ​ണ​ലി​സം ത്രി​ദി​ന മ​ണ്‍​സൂ​ണ്‍ ഫോ​ട്ടോ​ഗ്ര​ഫി ശി​ല്പ​ശാ​ല ന​ട​ത്തു​ന്നു. ബ​ത്തേ​രി നെന്മേക്കു​ന്നു പ്ര​കൃ​തി​ഹോം​സി​ൽ 22 മു​ത​ൽ 24 വ​രെ​യാ​ണ് ശി​ല്പ​ശാ​ല​യെ​ന്നു സ്കൂ​ൾ മേ​ധാ​വി എ​ൻ.​പി. ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ്ര​ശ​സ്ത വ​ന്യ​ജീ​വി-​ലാ​ൻ​ഡ്സ്കോ​പ്പ് ഫോ​ട്ടോ​ഗ്രഫ​ർ കെ. ​ജ​യ​റാം ശി​ല്​പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. നി​ര​വ​ധി രാ​ജ്യാ​ന്ത​ര അ​വാ​ർ​ഡു​ക​ൾ നേ​ടി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ഡി ലാ​ൻ​ഡ്സ്കോ​പ്പ് എ​ന്ന ചി​ത്ര​പ​ര​ന്പ​ര​യു​ടെ പ്ര​ദ​ർ​ശ​നം, പ്ര​കൃ​തി​യെ തൊ​ട്ട​റി​ഞ്ഞു​ള്ള സ​വാ​രി​ക​ൾ, മി​ക​ച്ച ഫോ​ട്ടോ​ഗ്ര​ഫ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ക്ലാ​സ് എ​ന്നി​വ ശി​ല്​പ​ശാ​ല​യു​ടെ ഭാ​ഗ​മാ​ണെ​ന്നു ജ​യ​ൻ പ​റ​ഞ്ഞു. ഫോൺ: 9447266885