പോ​ലീ​സ് അ​നാ​സ്ഥ​യ്ക്കെ​തി​രെ യു​വ​തി വ​നി​താ ക​മ്മീ​ഷ​നു പ​രാ​തി അ​യ​ച്ചു
Friday, June 21, 2019 12:04 AM IST
ക​ൽ​പ്പ​റ്റ: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ നി​ർ​ത്താ​ൻ പോ​ലീ​സ് വി​മു​ഖ​ത കാ​ട്ടു​ന്ന​തി​നെ​തി​രെ യു​വ​തി വ​നി​താ ക​മ്മീ​ഷ​നു പ​രാ​തി അ​യ​ച്ചു.
വാ​ളാ​ട് സ്വ​ദേ​ശി​നി സി.​കെ. സ​ജി​ന​യാ​ണ്(20) നീ​തി തേ​ടി വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. വാ​ളാ​ടു​കാ​ര​നാ​ണ് സ​ജി​ന​യു​ടെ ഭ​ർ​ത്താ​വ്. 2017 മാ​ർ​ച്ച് നാ​ലി​നാ​യി​രു​ന്നു വി​വാ​ഹം. ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ കൊ​ടി​യ പീ​ഡ​ന​മാ​ണ് സ​ജി​ന​യ്ക്കു അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത്. സ​ഹി​കെ​ട്ട് മാ​തൃ​ഗൃ​ഹ​ത്തി​ലേ​ക്കു താ​മ​സം മാ​റ്റി​യ സ​ജി​ന പീ​ഡ​ന​ത്തി​നെ​തി​രെ കോ​ട​തി​യി​ൽ പ​രാ​തി​യും ര​ഹ​സ്യ​മൊ​ഴി​യും ന​ൽ​കി.
കോ​ട​തി പ​രാ​തി ത​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു അ​യ​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കേ​സെ​ടു​ത്ത​ത​ല്ലാ​തെ ന​ട​പ​ടി​ക​ൾ​ക്കു പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല. പ​രാ​തി​യി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നും പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​നും പോ​ലീ​സ് കൂ​ട്ടാ​ക്കി​യി​ല്ല. ത​ന്ന​യു​മ​ല്ല, പ്ര​തി​ക​ൾ​ക്കു മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കു​ന്ന​തി​നും വി​ദേ​ശ​ത്തു പോ​കു​ന്ന​തി​നും സ​ഹ​ച​ര്യം ഒ​രു​ക്കി. എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കി​യി​ല്ല. കേ​സ് ഒ​ത്തു​തീ​ർ​ക്കാ​ൻ സ​മ്മ​ർ​ദ​വും ചെ​ലു​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നി​താ ക​മ്മീ​ഷ​നു പ​രാ​തി അ​യ​ച്ച​തെ​ന്നു സ​ജി​ന പ​റ​ഞ്ഞു.
ഭ​ർ​തൃ​വീ​ട്ടി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി സ​ജി​ന വ​നി​താ ക​മ്മീ​ഷ​നു അ​യ​ച്ച പ​രാ​തി​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ കു​ളി​മു​റി​യി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഒ​ളി​ച്ചു​വ​ച്ച് സ​ജി​ന​യു​ടെ ന​ഗ്ന​ത പ​ക​ർ​ത്തി. ദൃ​ശ്യ​ങ്ങ​ൾ ഭ​ർ​ത്താ​വി​നെ കാ​ണി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നു ശ്ര​മി​ച്ചു. ഭ​ർ​ത്താ​വ് സ​ജി​ന​യു​ടെ വാ​ട്സ്ആ​പ് ന​ന്പ​ർ ദു​രു​പ​യോ​ഗം ചെ​യ്തു. വാ​ട്സ് ആ​പ് ന​ന്പ​റി​ൽ​നി​ന്നു സ​ജി​ന​യു​ടെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന​യാ​ൾ​ക്കു മു​ഖം മോ​ർ​ഫ് ചെ​യ്തു ന​ഗ്ന ഫോ​ട്ടോ​ക​ളും മ​റ്റും അ​യ​ച്ചു.​ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​താ​യും സ​ജി​ന​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.