റാ​ങ്കി​ന്‍റെ തി​ള​ക്ക​വു​മാ​യി മാ​ന​ന്ത​വാ​ടി കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ്
Friday, June 21, 2019 12:04 AM IST
മാ​ന​ന്ത​വാ​ടി: റാ​ങ്കി​ന്‍റെ തി​ള​ക്ക​വു​മാ​യി മാ​ന​ന്ത​വാ​ടി കോ​-ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ്. ബി​എ മ​ല​യാ​ള​ത്തി​ൽ ഒ​ന്നാം റാ​ങ്കും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, മാ​ത്ത​മ​റ്റി​ക്സ്, പൊ​ളി​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ലും കോ​ള​ജി​ൽ റാ​ങ്കി​ന്‍റെ തി​ള​ക്കം. വി​ജ​യി​ക​ളെ ഇ​ന്ന് കോ​ള​ജി​ൽ​വെ​ച്ച് ആ​ദ​രി​ക്കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യ​മാ​ണ് മാ​ന​ന്ത​വാ​ടി കോ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് നേ​ടി​യി​രി​ക്കു​ന്ന​ത്. ബി​എ മ​ല​യാ​ള​ത്തി​ൽ കെ.​എ. റ​ഹീ​മ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. ഇ​തെ​വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം റാ​ങ്ക് കെ.​എ. റൂ​ബി​യും നാ​ലാം റാ​ങ്ക് എ. ​മു​ഹ​സീ​ന​യും അ​ഞ്ചാം റാ​ങ്ക് ജി​ലി​ൻ ജോ​യ്, ഏ​ഴാം റാ​ങ്ക് നി​വേ​ദ് സ​ജീ​വ​നും ഒ​ന്പ​താം റാ​ങ്ക് ലി​യ മാ​ത്യു​വും ക​ര​സ്ഥ​മാ​ക്കി. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ര​ണ്ടാം റാ​ങ്ക് കെ.​പി. ഷാ​നി​ദും മൂ​ന്നാം റാ​ങ്ക് ഗ്രീ​ഷ്മ മ​ൻ​മ​ഥ​നും നേ​ടി. മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ നാ​ലാം റാ​ങ്ക് കെ.​വി. ശാ​ലി​ക​യും നേ​ടി. പൊ​ളി​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ നാ​ലാം റാ​ങ്ക് പി.​എ​ൻ. വൈ​ശാ​ഖ്, അ​ഞ്ചാം റാ​ങ്ക് സാ​ന്ദ്ര സ​ജീ​വ​നും ഏ​ഴാം റാ​ങ്ക് കെ.​എ​സ്. ശ​ര​ണും ഒ​ന്പ​താം റാ​ങ്ക് യു.​ബി. ശ​ര​ത്തും ക​ര​സ്ഥ​മാ​ക്കി. റാ​ങ്ക് ജേ​താ​ക്ക​ളെ ഇ​ന്ന് രാ​വി​ലെ 10 ന് ​കോ​ള​ജി​ൽ അ​നു​മോ​ദി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ പി.​കെ. സു​ധീ​ർ, പ്ര​സി​ഡ​ന്‍റ് വി.​യു. ബി​നു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ൻ.​ഐ. സ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.