പു​സ്ത​ക​മേ​ള തു​ട​ങ്ങി
Friday, June 21, 2019 12:06 AM IST
ക​ൽ​പ്പ​റ്റ: വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​വി​ൽ സ്റ്റേ​ഷ​നി​ൽ പു​സ്ത​ക​മേ​ള തു​ട​ങ്ങി. ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ എ​ഡി​എം കെ. ​അ​ജീ​ഷി​ന് പു​സ്ത​കം കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​ടി. ശേ​ഖ​ര​ൻ, എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ഡി​നേ​റ്റ​ർ വി.​ജി. വി​ജ​യ​കു​മാ​ർ, ക​ള​ക്ട​റേ​റ്റ് സീ​നി​യ​ർ സൂ​പ്ര​ണ്ട് ഇ. ​സു​രേ​ഷ് ബാ​ബു, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് സി. ​കു​ഞ്ഞ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ആ​ദ്യ​ദി​നം ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പു​സ്ത​ക​മേ​ള​യ്ക്കു ല​ഭി​ച്ച​ത്. മാ​തൃ​ഭൂ​മി, ഡി​സി, എ​ൻ​ബി​എ​സ്, ക​റ​ന്‍റ് ബു​ക്ക്സ്, പൂ​ർ​ണ തു​ട​ങ്ങി​യ പ്ര​മു​ഖ പ്ര​സാ​ധ​ക​രു​ടെ പു​സ്ത​ക​ങ്ങ​ൾ മേ​ള​യി​ൽ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. പി​ആ​ർ​ഡി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ല​ഭി​ക്കും. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 5.30 വ​രെ​യാ​ണ് മേ​ള ന​ട​ക്കു​ക. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​ന​മു​ണ്ട്. പു​സ്ത​ക​മേ​ള നാ​ളെ വൈ​കിട്ട് 5.30നു ​സ​മാ​പി​ക്കും.