മൃ​ഗാ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റി​ല്ല; ക്ഷീ​ര ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Saturday, June 22, 2019 12:10 AM IST
പു​ൽ​പ്പ​ള്ളി: മൃ​ഗാ​ശു​പ​ത്രി​യി​ൽ ആ​ഴ്ച​ക​ളാ​യി സ്ഥി​രം ഡോ​ക്ട​റി​ല്ലാ​ത്ത​തു ക്ഷീ​ര ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കു പ​ല​പ്പോ​ഴും പാ​ടി​ച്ചി​റ, ഇ​രു​ളം ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ.
സം​സ്ഥാ​ന​ത്തു ഏ​റ്റ​വും കു​ടു​ത​ൽ ക്ഷീ​ര​ക​ർ​ഷ​ക​രു​ള്ള പ​ഞ്ചാ​യ​ത്താ​ണ് പു​ൽ​പ്പ​ള്ളി. എ​ന്നി​ട്ടും മൃ​ഗാ​ശു​പ​ത്രി​യി​ൽ സ്ഥി​രം ഡോ​ക്ട​റെ നി​യ​മി​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ല. താ​ത്കാ​ലി​ക ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ൽ ല​ഭ്യം. സ്ഥ​ലം​മാ​റി​പ്പോ​യ സ്ഥി​രം ഡോ​ക്ട​റു​ടെ ഒ​ഴി​വി​ൽ പ​ക​രം നി​യ​മ​നം ന​ട​ത്താ​ത്ത് ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു​ള്ള ആ​നു​കൂ​ല്യം സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കു​ന്ന​തി​നും ത​ട​സ​മാ​യി. അ​ടി​യ​ന്ത​ര​മാ​യി മൃ​ഗാ​ശു​പ​ത്രി​യി​ൽ സ്ഥി​രം ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. കാ​ർ​ഷി​ക​ത്ത​ക​ർ​ച്ച രൂ​ക്ഷ​മാ​യ പു​ൽ​പ്പ​ള്ളി​യി​ൽ നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് ഉ​പ​ജീ​വ​ന​ത്തി​നു ക്ഷീ​ര​വൃ​ത്തി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.