ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ കമ്മീ​ഷ​ൻ സി​റ്റിം​ഗ്; യോ​ഗം ചേ​ർ​ന്നു
Saturday, June 22, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ജി​ല്ല​യി​ലെ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി നോ​ഡ​ൽ ഓ​ഫീ​സ​ർ കൂ​ടി​യാ​യ എ​ഡി​എം കെ. ​അ​ജീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു.
പ​ര​മാ​വ​ധി പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ക​മ്മീ​ഷ​നു മു​ന്നി​ലെ​ത്തി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ൽ തീ​ർ​പ്പാ​വാ​തെ കി​ട​ക്കു​ന്ന പ​രാ​തി​ക​ൾ ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്തി​ക്കും. വ​കു​പ്പ് മേ​ധാ​വി​ക​ൾ നി​ർ​ബ​ന്ധ​മാ​യും സി​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് എ​ഡി​എം നി​ർ​ദേ​ശി​ച്ചു. ക​ള​ക്ട​റേ​റ്റി​ലെ മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, എ​ൻ​ജി​ഒ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ജൂ​ലൈ 12നു ​രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് എ​പി​ജെ ഹാ​ളി​ലാ​ണ് സി​റ്റിം​ഗ് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തി​ന് ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങും. കു​ട്ടി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, സം​ര​ക്ഷ​ക​ർ, കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ​ക്ക് ക​മ്മീ​ഷ​നി​ൽ നേ​രി​ട്ട് പ​രാ​തി ന​ൽ​കാം.
സ്കൂ​ൾ കു​ട്ടി​ക​ൾ, ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ, ഹോ​സ്റ്റ​ലി​ലോ മ​റ്റേ​തെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ, ട്രെ​യി​നിം​ഗ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ വേ​ണ്ടി വി​വി​ധ​യി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് നേ​രി​ട്ടോ മ​റ്റു​ള്ള​വ​ർ മു​ഖേ​ന​യോ പ​രാ​തി​ക​ൾ ന​ൽ​കാം.
പ​രാ​തി​ക​ൾ ജൂ​ലൈ 10 വ​രെ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ്, ജ​വ​ഹ​ർ ബാ​ല​വി​കാ​സ് ഭ​വ​ൻ, മീ​ന​ങ്ങാ​ടി പി.​ഒ, പി​ൻ 673591 എ​ന്ന വി​ലാ​സ​ത്തി​ൽ ന​ൽ​ക​ണം. ഫോ​ണ്‍ : 04936 246098.