മു​ള്ള​ൻ​കൊ​ല്ലി സ​ഹ​ക​ര​ണ ബാ​ങ്ക്: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Saturday, June 22, 2019 12:12 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു പി​ന്നി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മീ​ന​ങ്ങാ​ടി വി​ജി​ല​ൻ​സ് ഓ​ഫീ​സി​ൽ​നി​ന്നു​ള്ള സം​ഘം ഇ​ന്ന​ലെ മു​ള്ള​ൻ​കൊ​ല്ലി​യി​ലെ​ത്തി പ​രാ​തി​ക്കാ​ര​നാ​യ താ​ന്നി​ക്ക​ൽ ജോ​ർ​ജി​ൽ​നി​ന്നു വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. പ​രീ​ക്ഷ എ​ഴു​തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​ നി​ന്നു നി​യ​മ​ന​ത്തി​നു ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ 15 ല​ക്ഷം രൂ​പ മു​ത​ൽ 25 ല​ക്ഷം രൂ​പ വ​രെ കോ​ഴ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് ജോ​ർ​ജി​ന്‍റ് പ​രാ​തി​യി​ൽ പറയുന്നത്. അ​തി​നി​ടെ, കോ​ണ്‍​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ണ​മെ​ന്നു സി​പി​എം പാ​ടി​ച്ചി​റ, മു​ള്ള​ൻ​കൊ​ല്ലി ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജോ​ബി കാ​രോ​ട്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​സ്. സു​രേ​ഷ് ബാ​ബു, പി.​എ. മു​ഹ​മ്മ​ദ്, സി​പി. വി​ൻ​സ​ന്‍റ് ,അ​ജേ​ഷ് പോ​ള​യ്ക്ക​ൽ, കെ.​ടി. ജോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സാ​യാ​ഹ്ന ഒ​പി ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും

പു​ൽ​പ്പ​ള്ളി​സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ സാ​യാ​ഹ്ന ഒ​പി പ്ര​വ​ർ​ത്ത​നം ഇ​ന്ന് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ അ​റി​യി​ച്ചു.